ആലങ്ങാട്: യാത്രക്കിടെ കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാരെ മർദിച്ചതായി പരാതി. ആലുവ-പറവൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കാണ് മർദനമേറ്റത്. പരാതിയിൽ മദ്യപിച്ച് യാത്ര ചെയ്ത അച്ഛനെയും മകനെയും പൊലീസ് അറസ്റ്റു ചെയ്തു. മാളികംപീടിക പാറാന സ്വദേശികളായ ഹരി, മിഥുൻ എന്നിവരാണ് പൊലീസ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ ആലുവയിൽനിന്ന് പറവൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലായിരുന്നു സംഭവം. ഇവർക്ക് ഇറങ്ങേണ്ട മാളികംപീടിക സ്റ്റോപ്പിൽ ബസ് നിർത്തിയില്ല എന്ന കാരണം പറഞ്ഞ് ക്ഷുഭിതരാകുകയും ബഹളം െവക്കുകയും സീറ്റിന് നശിപ്പിക്കുകയും ചെയ്തു. ഇതിന് പിഴ അടയ്ക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടതോടെ മദ്യലഹരിയിലായിരുന്ന ഇരുവരും ചേർന്ന് കണ്ടക്ടറെ മർദിക്കുകയായിരുന്നുവത്രെ. തടയാൻ എത്തിയ ഡ്രൈവർക്കെതിരെയും ഇവർ തിരിഞ്ഞു. യാത്രക്കാർ പൊലീസിൽ വിവരം അറിയിച്ചു. ഇവർ മദ്യപിച്ചിരുന്നതിനാൽ ബസ് മാളികംപീടികയിൽ നിർത്തിയത് ശ്രദ്ധിക്കാതിരുന്നതിനാലാണ് ഇറങ്ങാൻ കഴിയാതിരുന്നതെന്ന് ജീവനക്കാർ പറയുന്നു. ആലങ്ങാട് എസ്.െഎ. അനിൽകുമാറിെൻറ നേതൃത്വത്തിലെ സംഘം സ്ഥലത്തെത്തി ഇരുവരെയും അറസ്റ്റു ചെയ്തു. പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മർദനമേറ്റ ബസ് ജീവനക്കാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.