ഓറിയ​േൻറഷന്‍ ക്യാമ്പ്

അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കില്‍സ് എക്‌സലന്‍സ് സ​െൻററി​െൻറയും ഫിസാറ്റ് എൻജിനീയറിങ് കോളജി​െൻറയും സംയുക്താഭിമുഖ്യത്തില്‍ സിവില്‍ സര്‍വിസ് പരീക്ഷ സംഘടിപ്പിച്ചു. ഫിസാറ്റ് ഓഡിറ്റോറിയത്തിലെ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോള്‍ ഉദ്ഘാടനംചെയ്തു. ഫിസാറ്റ് ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍ അധ്യക്ഷത വഹിച്ചു. മൂക്കന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മോളി വിന്‍സൻറ്, വൈസ് പ്രസിഡൻറ് ഏല്യാസ് കെ. തരിയന്‍, കോളജ് പ്രിന്‍സിപ്പൽ ഡോ. ജോർജ് ഐസക്, വൈസ് പ്രിന്‍സിപ്പൽ ഡോ. സി. ഷീല, ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷനും സ്‌കില്‍സ് എക്‌സലന്‍സ് സ​െൻററര്‍ ജനറല്‍ കണ്‍വീനറുമായ ടി.എം. വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗ്രേസി റാഫേല്‍, വത്സ സേവ്യര്‍, വനജ സദാനന്ദന്‍, റെന്നി ജോസ്, അല്‍ഫോന്‍സ പാപ്പച്ചന്‍, സ്റ്റുഡൻറ് ഡീന്‍ ഡോ. സണ്ണി കുര്യാക്കോസ്, ഡോ. കെ.എസ്.എം പണിക്കര്‍, പ്രഫ. ജിബി വര്‍ഗീസ്, അരുണ്‍ രാജന്‍ എന്നിവര്‍ സംസാരിച്ചു. സിവില്‍ സര്‍വിസ് പരീക്ഷ -'സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തിൽ ചാന്ദ്‌നി ചന്ദ്രന്‍ ഐ.എഫ്.എസ് ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.