എടവനക്കാട്: സാമൂഹികശാസ്ത്ര പഠനപ്രവർത്തനത്തിെൻറ ഭാഗമായി വിദ്യാർഥികൾ കേരള നിയമസഭ സന്ദർശിച്ചു. നായരമ്പലം ഭഗവതി വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് നിയമസഭ സമ്മേളനത്തിനിടക്ക് സഭ ഗാലറിയിലെത്തിയത്. പത്തോളം വിദ്യാർഥികൾ സഭ നടപടി നേരിട്ട് മനസ്സിലാക്കുകയും സാമാജികരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. വിദ്യാർഥിസംഘത്തെ എസ്. ശർമ എം.എൽ.എ അനുമോദിച്ചു. സാമൂഹികശാസ്ത്ര അധ്യാപകരായ പി. ശ്രീഭദ്ര, കെ.ആർ. സിന്ധു എന്നിവരുടെ നേതൃത്വത്തിലായിരുന്നു യാത്ര സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.