കാനഡയിൽ ജോലി വാഗ്​ദാനം ചെയ്​ത്​ 8.5 ലക്ഷം തട്ടിയ പ്രതി അറസ്​റ്റിൽ

കൊച്ചി: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 8.5 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. കൊടുങ്ങല്ലൂർ കച്ചേരിപ്പറമ്പ് വീട്ടിൽ അബി എന്ന അഭിലാഷിനെയാണ് (38) കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം കടവന്ത്ര മുട്ടത്തിൽ ലെയ്നിൽ കടവിൽ വീട്ടിൽ ബിജുവി​െൻറ പരാതിയിലാണ് അറസ്റ്റ്. 2015ലാണ് കേസിനാസ്പദമായ സംഭവം. കടവന്ത്ര കതൃക്കടവിലെ വി ട്രസ്റ്റ് ഒാവർസീസ് എമിഗ്രേഷൻ കൺസൾട്ടൻറ്സ് എന്ന സ്ഥാപനത്തി​െൻറ മറവിലായിരുന്നു തട്ടിപ്പ്. സ്ഥാപനത്തിൽ മുമ്പ് ബിജുവി​െൻറ ഭാര്യ ജോലി ചെയ്തിരുന്നു. ഇൗ പരിചയം െവച്ചാണ് ജോലി വാഗ്ദാനവുമായി ബിജുവിനെ അഭിലാഷ് സമീപിച്ചത്. കാനഡയിലേക്ക് നേരിട്ട് വിസ ലഭിക്കാൻ പ്രയാസമാണെന്നും അതിനാൽ ആദ്യം ഇക്വഡോറിലേക്കും പിന്നീട് കാനഡയിലേക്ക് വിസ നൽകാമെന്നുമാണ് ബിജുവിനോട് അഭിലാഷ് പറഞ്ഞത്. ഇതനുസരിച്ച് ഇക്വഡോറിലേക്ക് പോയ ബിജു അവിടെ കുടുങ്ങുകയായിരുന്നു. അവിടെ എത്തി അഞ്ചുമാസത്തിനുശേഷമാണ് ഇക്വഡോറിൽ സ്വന്തമായി ഭൂമിയോ വീടോ ഉണ്ടെങ്കിലേ കാനഡ വിസ ലഭിക്കൂ എന്ന് അഭിലാഷ് ബിജുവിനോട് പറയുന്നത്. തുടർന്ന്, ബിജു സ്വന്തം ചെലവിൽ നാട്ടിൽ തിരിച്ചെത്തി. വാങ്ങിയ 8.5 ലക്ഷം രൂപ തിരിച്ചുകൊടുക്കാമെന്ന് പറഞ്ഞ് പലതവണ കബളിപ്പിച്ചപ്പോഴാണ് ബിജു പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇത്തരത്തിൽ നിരവധിപേരെ അഭിലാഷ് കബളിപ്പിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പലയിടത്തും ഒളിവിൽ കഴിഞ്ഞ ഇയാൾ രഹസ്യമായി വൈറ്റില ഭാഗത്തെ ഫ്ലാറ്റിൽ എത്തുന്നതായി അറിഞ്ഞ് പൊലീസ് നടത്തിയ രഹസ്യനീക്കത്തിലാണ് പിടിയിലായത്. സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശി​െൻറ നിർദേശപ്രകാരം ഡെപ്യൂട്ടി കമീഷണർ ആർ. കറുപ്പുസാമിയുടെ മേൽനോട്ടത്തിൽ അസി. പൊലീസ് കമീഷണർ കെ. ലാൽജി, സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ കടവന്ത്ര എസ്.െഎ എസ്. വിജയശങ്കർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ രമേശൻ, സിവിൽ പൊലീസ് ഓഫിസർമാരായ സുരേഷ്, ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.