ആലുവ: വടാട്ടുപാറ മേഖലയിൽ വന്യമൃഗങ്ങളിൽനിന്നുള്ള ശല്യം ഒഴിവാക്കാൻ ഉടൻ നടപടികളെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർമാൻ മോഹനദാസ് വനം വകുപ്പ് അധികൃതർക്ക് നിർദേശം നൽകി. ഈ ഭാഗത്ത് ആന, പുലി തുടങ്ങിയവയുടെ ശല്യം കൂടുതലാണെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഒരുമാസം മുമ്പ് ജയനെന്ന ആളെ ആന കുത്തിക്കൊന്നിരുന്നു. മറ്റൊരാളുടെ ബൈക്ക് നശിപ്പിക്കുകയും ചെയ്തു. ജനവാസകേന്ദ്രങ്ങളിൽ വന്യമൃഗങ്ങൾ ഇറങ്ങാതിരിക്കാൻ പഴയ റെയിലുകൾ ഉപയോഗിച്ച് ശക്തിയുള്ള വേലി കെട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത് അംഗീകരിച്ച കമീഷൻ നടപടി സ്വീകരിക്കാൻ അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.