യുവതിയെ കടന്നുപിടിച്ചയാൾ പിടിയിൽ

പറവൂർ: ചെരുപ്പ് കടയിലെ ജോലിക്കാരിയായ യുവതിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ. നീണ്ടൂർ കാഞ്ഞിരത്തിങ്കൽ ലിൻസണിനെ (35) വടക്കേക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം. ചെരുപ്പുവാങ്ങിയശേഷം പണം കൊടുക്കുമ്പോൾ ഇയാൾ യുവതിയെ കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളം വെച്ചപ്പോള്‍ ബൈക്കുമായി ലിൻസൺ കടന്നുകളഞ്ഞു. എസ്.ഐ ഷോജോ വർഗീസി​െൻറ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.