പറവൂരിൽ കൈരളി, ശ്രീ തിയറ്റുകളുടെ ഉദ്ഘാടനം ഇന്ന്

പറവൂർ: സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷ‍​െൻറ ഉടമസ്ഥതയിൽ പറവൂരിെല ചിത്രാഞ്ജലി തിയറ്റർ ആധുനിക നിലവാരത്തിൽ നവീകരിച്ച് കൈരളി, -ശ്രീ തിയറ്റുകളായി പ്രവർത്തനമാരംഭിക്കുന്നതി​െൻറ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് സാംസ്കാരിക മന്ത്രി എ.കെ. ബാലൻ നിർവഹിക്കും. നാലുകോടി ചെലവിലാണ് രണ്ട് തിയറ്ററുകളാക്കി മാറ്റിയത്. എയർകണ്ടീഷൻ ചെയ്ത 350 സീറ്റുള്ള വലിയ തിയറ്റർ കൈരളിയും 245 സീറ്റിൽ ശ്രീ തിയറ്ററുമാണ് ഒരുക്കിയത്. 2കെ പ്രൊജക്ഷൻ, 7.1 ഡോൾബി സൗണ്ട് സിസ്റ്റം അടക്കമുള്ള സൗകര്യങ്ങൾ സജ്ജീകരിച്ചതായി കെ.എസ്.എഫ്.ഡി.സി ചെയർമാൻ ലെനിൻ രാജേന്ദ്രൻ, മാനേജിങ് ഡയറക്ടർ ദീപ ഡി. നായർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രേക്ഷകർക്ക് ഓൺലൈൻ റിസർവേഷൻ സംവിധാനമുണ്ട്. ഉദ്ഘാടന സമ്മേളനത്തിൽ വി.ഡി. സതീശൻ എം.എൽ.എ അധ്യക്ഷതവഹിക്കും. കെ.വി. തോമസ് എം.പി, എം.എൽ.എമാരായ എസ്. ശർമ, വി.ആർ. സുനിൽ കുമാർ, മുനിസിപ്പൽ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, കലക്ടർ കെ. മുഹമ്മദ് വൈ. സഫിറുല്ല എന്നിവർ സംസാരിക്കും. കോഒാഡിനേറ്റർ ടി.ആർ. ലാലൻ, ഫിനാൻസ് മാനേജർ വി. പുഷ്പാംഗദൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.