ഹസൻ സോണിയയുമായി ചർച്ച നടത്തി

ന്യൂഡൽഹി: കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധിയുമായി ചർച്ച നടത്തി. സോണിയയുടെ വസതിയിൽ നടന്ന ചർച്ചയിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും ഹസൻ ധരിപ്പിച്ചു. കേരളത്തിൽ നടക്കുന്ന ഇന്ദിര ജന്മശതാബ്ദി കുടുംബസംഗമങ്ങളുടെ സമാപന പരിപാടിയിൽ പെങ്കടുക്കാൻ സോണിയയെ ക്ഷണിച്ചു. കുടുംബസംഗമങ്ങളുടെ റിപ്പോർട്ടും നൽകിയതായി ഹസൻ പിന്നീട് അറിയിച്ചു. 24,000ത്തിൽ അധികം കുടുംബസംഗമങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇതിൽ 50 ശതമാനത്തോളം പൂർത്തിയായി. പ്രവർത്തക സമിതിയംഗം എ.കെ. ആൻറണി, സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, സംസ്ഥാന നേതാക്കൾ എന്നിവർ പരിപാടിയിൽ പെങ്കടുക്കും. മുകുൾ വാസ്നിക്കുമായും ഹസൻ ചർച്ച നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.