വലയില്‍ കുടുങ്ങിയ മലമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി

ചെങ്ങമനാട്: പുത്തന്‍തോട് ഇറിഗേഷന്‍ കനാലിലെ വലയിൽ കുടുങ്ങിയ മലമ്പാമ്പിനെ നാട്ടുകാർ പിടികൂടി വനംവകുപ്പിന് കൈമാറി. ചെങ്ങമനാട് പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പനയക്കടവ് ഭാഗത്ത് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് വലയില്‍ കുടുങ്ങിയ നിലയില്‍ മലമ്പാമ്പിനെ കെണ്ടത്തിയത്. തോടിന് സമീപം പുല്ല് തിന്നുകയായിരുന്ന ആടി​െൻറ കരച്ചില്‍ കേട്ടെത്തിയവർ, വലയില്‍ കുടുങ്ങിയ മലമ്പാമ്പ് ആടിനെ വിഴുങ്ങാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. രാത്രിയില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ തോട്ടില്‍ നാട്ടിയിരുന്ന വലയിലാണ് മലമ്പാമ്പ് കുടുങ്ങിയത്. ഏകദേശം 10 അടിയോളം നീളവും 35 കിലോയോളം തൂക്കവുമുണ്ട്. പാമ്പിനെ പിടികൂടിയതറിഞ്ഞ് നിരവധി പേർ കാണാനെത്തി. വാര്‍ഡംഗം ടി.കെ. സുധീറി​െൻറ നേതൃത്വത്തില്‍ ചെങ്ങമനാട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. രാത്രിയോടെ വനംവകുപ്പ് അധികൃതര്‍ കൊണ്ടു പോയി കാട്ടില്‍ തുറന്നുവിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.