മാർക്കറ്റിലെ മാലിന്യപ്രശ്‍നം നഗരസഭ ചെയർപേഴ്‌സനും തൊഴിലാളികളും തമ്മിൽ വാക്‌പ്പോര്

ആലുവ : മാർക്കറ്റിലെ മാലിന്യപ്രശ്‍നവുമായി ബന്ധപ്പെട്ട് നഗരസഭ ചെയർപേഴ്‌സനും തൊഴിലാളികളും തമ്മിൽ വാക്‌പോര്. മാർക്കറ്റിൽ വെള്ളിയാഴ്ചയാണ് ചുമട്ടുതൊഴിലാളികളും ചെയർപേഴ്‌സനും ഏറ്റുമുട്ടിയത്. മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട പരാതികളെ തുടർന്ന് മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർമാൻ മോഹനദാസ് മാർക്കറ്റ് സന്ദർശിച്ചിരുന്നു. ഇതി‍​െൻറ ഭാഗമായി നഗരസഭ ചെയർപേഴ്‌സൻ ലിസി എബ്രഹാമിനെ ഇവിടേക്ക് വിളിച്ച് വരുത്തുകയും ചെയ്തു. കമീഷൻ ചെയർമാനോട് തൊഴിലാളികൾ മാലിന്യം മൂലം തങ്ങളടക്കമുള്ളവർ അനുഭവിക്കുന്ന ദുരിതങ്ങൾ വിവരിച്ചു. നഗരത്തി‍​െൻറ മാലിന്യ കേന്ദ്രമായി മാർക്കറ്റ് മാറിയിരിക്കുകയാണ്. മാർക്കറ്റിലെ മാലിന്യങ്ങൾക്ക് പുറമേ നഗരത്തിെ‍​െൻറ വിവിധ ഭാഗങ്ങളിൽ നിന്നുവരെ ഇവിടെ മാലിന്യം കൊണ്ടിടുന്നുണ്ട്. പലപ്പോഴും കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്നത് പതിവാണ് . കഴിഞ്ഞ ദിവസം മഴ പെയ്തതോടെ മാലിന്യം ചീഞ്ഞളിഞ്ഞ് എവിടെയും പരന്നിരിക്കുകയാണ്. ഇതുമൂലം വ്യാപാരികളും ഉപഭോക്താക്കളും തൊഴിലാളികളും ദുരിതമനുഭവിക്കുകയാണ്. പച്ചക്കറി, പഴവർഗങ്ങൾ, മത്സ്യമാംസങ്ങൾ തുടങ്ങിയ മാലിന്യങ്ങളാണ് ഇവിടെ തള്ളപ്പെടുന്നത്. കാനകൾ നന്നാക്കാത്തതിനാലും അത്യാവശ്യത്തിന് പുതിയ കാനകൾ നിർമിക്കാത്തതിനാലും മസ്ജിദിന് മുന്നിലൂടെ മലിനജലവും ഒഴുകുന്നുണ്ട്. മാലിന്യപ്രശ്‍നം പരിഹരിക്കാൻ കഴിയാത്ത ചെയർപേഴ്‌സൻ രാജിവെക്കണമെന്ന രീതിയിലുള്ള സംസാരങ്ങൾ ഇതിനിടെ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കമീഷൻ ചെയർമാൻ പോയ ശേഷം ഇരുകൂട്ടരും ഏറ്റുമുട്ടിയത്. ഏറെനേരം രൂക്ഷമായ വാക്പ്പോരാണ് ഉണ്ടായത്. പിന്നീട് ചെയർപേഴ്‌സൻ മാർക്കറ്റിൽനിന്ന് തിരിച്ച് പോയതോടെയാണ് പ്രശ്‍നം അവസാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.