ആലുവ: മേഖലയിൽ സ്വകാര്യ ബസുകളുടെ പണിമുടക്ക് പൂർണമായിരുന്നു. എവിടെയും ബസുകൾ സർവിസ് നടത്തിയില്ല. സിറ്റി ബസുകളടക്കം പല ബസുകളും ആലുവ നഗരസഭ ബസ് സ്‌റ്റാൻഡിൽ കയറ്റിയിട്ടിരിക്കുകയായിരുന്നു. സ്വകാര്യ ബസുകൾ മാത്രം സർവിസ് നടത്തുന്ന റൂട്ടുകളിൽ ഇതുമൂലം യാത്രക്കാർ വലഞ്ഞു. വിദ്യാർഥികൾക്കും ജോലിക്ക് പോകുന്നവർക്കും കൃത്യമായി ലക്ഷ്യസ്‌ഥാനങ്ങളിൽ എത്താൻ കഴിഞ്ഞില്ല. ആലുവയിൽനിന്ന് കാലടി, മാഞ്ഞാലി, കടുങ്ങല്ലൂർ, ആലങ്ങാട്, വരാപ്പുഴ, പെരുമ്പാവൂർ പ്രൈവറ്റ് റൂട്ട് തുടങ്ങിയ റൂട്ടുകളിൽ യാത്രക്കാരെയാണ് സമരം പ്രതികൂലമായി ബാധിച്ചത്. സിറ്റി ബസുകൾ ഓടാതിരുന്നത് എറണാകുളം ഭാഗത്തേക്കുള്ള യാത്രക്കാരെയും വലച്ചു. കെ.എസ്.ആർ.ടി.സിയുടെ സിറ്റി സർവിസിൽ കുറവ് ബസുകളെ ഓടുന്നുള്ളൂ. ദീർഘദൂര ബസുകളും മെട്രോയുമാണ് ഈ റൂട്ടിൽ യാത്രക്കാർക്ക് കുറച്ചെങ്കിലും ആശ്വാസമായത്. സമരംമൂലം വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ കുട്ടികൾ കുറവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.