മക്കളാണ്​, കരുതൽ വേണം

ആലുവ: മേഖലയിൽ കൗമാരക്കാരെ നോട്ടമിട്ട് ലഹരി മാഫിയ. കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം പ്രദേശത്ത് കൂടിവരുന്നതായാണ് അധികൃതർ നൽകുന്ന സൂചന. മയക്കുമരുന്ന് മാഫിയകൾ തന്ത്രപൂർവം കുട്ടികളെ വലയിൽ വീഴ്ത്തുകയാണ്. ആദ്യം സൗജന്യമായി ലഹരി വസ്തുക്കൾ നൽകി കുട്ടികളെ അടിമകളായി മാറ്റും. പിന്നീട് ലഹരി വസ്തുക്കൾ ലഭിക്കണമെങ്കിൽ തങ്ങളുടെ സംഘത്തിൽ ചേരണമെന്നാണ് മാഫിയകൾ നിർദേശിക്കുന്നത്. മയക്കുമരുന്ന് കടത്തിലെ കാരിയർമാരായി കുട്ടികെള മാറ്റും. സമീപകാലത്ത് നിരവധി കുട്ടികളെയാണ് കഞ്ചാവുമായി നഗരത്തിൽ നിന്നടക്കം പിടികൂടിയത്. ഇത്തരത്തിൽ പിടിക്കപ്പെട്ടവരിൽ പലരും കഞ്ചാവ് കടത്ത് സംഘത്തിലെ കണ്ണികളാണെന്നാണ് അറിയാൻ കഴിഞ്ഞത്. കഴിഞ്ഞദിവസം കഞ്ചാവ് ഉപയോഗിച്ച മൂന്ന് കൗമാരക്കാരെ ആലുവ പൊലീസ് അറസ്‌റ്റ് ചെയ്തു. പിന്നീട് ഇവരെ രക്ഷിതാക്കളെ വിളിച്ചുവരുത്തി ജാമ്യത്തിൽ വിടുകയായിരുന്നു. എടയപ്പുറം സ്വദേശികളായ മൂന്ന് പേരാണ് ആലുവ പൊലീസി‍​െൻറ പിടിയിലായത്. പ്രതികളിൽ ഒരാളെ വീട്ടിൽ നിന്നാണ് പിടികൂടിയത്. എല്ലാവരും എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികളാണ്. എടയപ്പുറം മേഖലയിൽ നിരവധി വിദ്യാർഥികൾ ഉൾപ്പെടെ കൗമാരക്കാരും യുവാക്കളും ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നതായി പൊലീസിനും എക്സൈസിനും വിവരം ലഭിച്ചിട്ടുണ്ട്. പാടശേഖരങ്ങളിലും മറ്റും തമ്പടിച്ചാണ് ലഹരി ഉപയോഗിക്കുന്നത്. സമീപ ഗ്രാമങ്ങളിലേക്കും മയക്കുമരുന്ന് മാഫിയകളുടെ പ്രവർത്തനങ്ങൾ വ്യാപിച്ചിട്ടുണ്ട്. ഇത്തരം സംഘത്തിൽ പെടുന്ന കുട്ടികൾ മോഷണങ്ങളിലും പിടിച്ചുപറിയിലും എത്തിപ്പെടുന്നുണ്ട്. കുറച്ച് ദിവസം മുമ്പ് പെട്രോൾ പമ്പിൽനിന്ന് പണം കവർന്നതിന് ചെറുപ്പക്കാരായ അഞ്ച് പേരെയാണ് പിടികൂടിയത്. ഇവരിൽ ചിലർ കുറച്ചുനാൾ മുമ്പ് കഞ്ചാവ് ഉപയോഗിച്ചതിന് പിടിയിലായിരുന്നവരാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.