കൊച്ചി: ആന്ധ്രപ്രദേശ് കരകൗശല വികസന കോർപറേഷൻ ലിമിറ്റഡിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലേപാക്ഷി കൈത്തറി, കരകൗശല പ്രദർശന വിൽപനമേള 20ന് സമാപിക്കും. കേന്ദ്രസർക്കാറിെൻറ ടെക്സ്െറ്റെൽ മന്ത്രാലയം സ്പോൺസർ ചെയ്യുന്ന പ്രദർശനമേളയിൽ 75 കൈത്തറി- കരകൗശല കലാകാരന്മാരുടെ ഉൽപന്നങ്ങളാണുള്ളത്. പരമ്പരാഗത സിൽക്, കോട്ടൺ സാരികൾ, വസ്ത്രങ്ങൾ, സ്യൂട്ട് സെറ്റുകൾ, പോച്ചംപിള്ളി, മംഗളഗിരി, വെങ്കടഗിരി സാരികൾ എന്നിവ അണിനിരത്തിയിട്ടുണ്ട്. പരമ്പരാഗത കളിപ്പാട്ടങ്ങൾ, കരകൗശല ഉൽപന്നങ്ങൾ തുടങ്ങിയവയുമുണ്ട്. ഈ മാസം 20വരെ ദിവസവും രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെയാണ് മേള.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.