കൊച്ചി: ഗണേശോത്സവ ട്രസ്റ്റ്, എറണാകുളം ശിവക്ഷേത്ര ക്ഷേമസമിതി, നഗരത്തിലെ വിവിധ ഹൈന്ദവസംഘടനകൾ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഈ വർഷത്തെ ഗണേശോത്സവം ഇൗ മാസം 20 മുതൽ 26 വരെ കൊച്ചിയിൽ നടക്കും. എറണാകുളം ശിവക്ഷേത്രാങ്കണത്തിലാണ് ഉത്സവം. ഗണേശ ദർശനോത്സവവും രാജ്യാന്തര നൃത്തോത്സവവും ഇതോടനുബന്ധിച്ച് നടക്കുമെന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ ടി. രാജേന്ദ്രപ്രസാദ്, ഗണേശോത്സവ ട്രസ്റ്റ് സെക്രട്ടറി ടി.ആർ. ദേവൻ, വൈസ് ചെയർമാൻ ടി. വിനയ്കുമാർ, നൃത്തോത്സവ ഡയറക്ടർ ഡോ. സുനിൽ നെല്ലായി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.