കുസാറ്റും നിപ്പോണും ധാരണാപത്രം ഒപ്പു​െവച്ചു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും കപ്പൽ നിർമാണ, സുരക്ഷ രംഗത്തെ ലോക പ്രശസ്ത ജപ്പാൻ ഏജൻസി നിപ്പോണും തമ്മിൽ സർവകലാശാലയിലെ ഷിപ്പ് ടെക്നോളജി വകുപ്പിൽ അക്കാദമിക് മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് നൽകി വരുന്ന 'ക്ലാസ് എൻ കെ' അവാർഡ് സംബന്ധിച്ച് ധാരണയായി. വൈസ് ചാൻസലർ ഡോ. ജെ. ലതയുടെ സാന്നിധ്യത്തിൽ 'ക്ലാസ്എൻ കെ' യുടെ ദക്ഷിണേഷ്യൻ റീജനൽ മാനേജർ ഡോ. അബ്ദുൽ റഹീമും പരീക്ഷ കൺേട്രാളർ സുനിൽ കെ. നാരായണൻകുട്ടിയും ധാരണാപത്രം ഒപ്പുെവച്ചു. ഷിപ്പ് ടെക്നോളജി വകുപ്പി​െൻറ ബി.ടെക് നേവൽ ആർക്കിടെക്ച്ചർ ആൻഡ് ഷിപ് ബിൽഡിങ് കോഴ്സിലെ അവസാന വർഷത്തെ മികച്ച മൂന്ന് െപ്രാജക്ടുകൾക്കാണ് 60,000 രൂപയും സാക്ഷ്യപത്രവും അടങ്ങുന്ന അവാർഡ് എല്ലാ വർഷവും നൽകുന്നത്. 2015 ലെ അവാർഡ് സി.ജി. ഗൗതം കൃഷ്ണൻ, കിരൺ രമേഷ്, സംഗീത് റോഷൻ എന്നിവർക്കും 2016 ലേത് ആർ.ആർ. വിഷ്ണു, ശ്രീനാഥ് സുബ്രഹ്മണ്യൻ, രോഹിത് എസ് നായർ എന്നിവർക്കും സമ്മാനിച്ചു. ഷിപ്പ് ടെക്നോളജി വകുപ്പ് മേധാവി ഡോ. മറിയാമ്മ ചാക്കോ, ഡോ. സി.ബി. സുധീർ, ഡോ. മനോജ് ടി. ഐസക്, എസ്.ജി. രാഹുൽ എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് കലൂര്‍ റിന്യൂവല്‍ സ​െൻറർ: കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ എജുക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് വിതരണം- രാവിലെ 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.