വിജയികളെ ആദരിച്ചു

ഏലൂർ: ഉന്നതവിജയം നേടിയ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികളെ സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി ഏലൂർ യുവജന വായനശാല പുരസ്കാരം നൽകി ആദരിച്ചു. നഗരസഭ ചെയർപേഴ്സൻ സി.പി. ഉഷ ഉദ്ഘാടനം ചെയ്തു. എ.ഡി. സുജിൽ, ടിഷ വേണു, അബ്ദുൽ ലത്തീഫ്, ഏലൂർ അബ്ദുൽ ഖാദർ, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. സ​െൻറ് തോമസ് പള്ളിപ്പെരുന്നാൾ ഇന്ന് തുടങ്ങും കൊച്ചി: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ മാർക്ക് ബെയ്സിൻ റോഡിെല സ​െൻറ് തോമസ് പള്ളിപ്പെരുന്നാൾ ശനി, ഞായർ ദിവസങ്ങളിൽ ആഘോഷിക്കും. കൊടിേയറ്റം വെള്ളിയാഴ്ച കുർബാനക്കുശേഷം വികാരി എം.ജെ. അബ്രഹാം കശീശ നിർവഹിച്ചു. ശനിയാഴ്ച വൈകീട്ട് 7.30ന് സന്ധ്യാ നമസ്കാരവും മെഴുകുതിരി പ്രദക്ഷിണവും. ഞായറാഴ്ച രാവിലെ 7.30ന് കുർബാനക്ക് ഡോ. മാർ അേപ്രം മെേത്രാപ്പോലീത്ത കാർമികത്വം വഹിക്കും. 11ന് പൊതുസമ്മേളനം ഡോ. മാർ അേപ്രം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. 70 വയസ്സിന് മുകളിലുള്ളവരെയും ഉന്നതവിജയം നേടിയ വിദ്യാർഥികളെയും അനുമോദിക്കുമെന്നും കമ്മിറ്റി കൺവീനർ പി.എ. ബേബി അറിയിച്ചു. Caption: ec5 ernakulam palli perunnal എറണാകുളം സ​െൻറ് തോമസ് പള്ളിപ്പെരുന്നാൾ ആഘോഷത്തിന് വികാരി എം.ജെ. അബ്രഹാം കശീശ കൊടിയുയർത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.