കളമശ്ശേരി: മെട്രോ നിർമാണത്തിെൻറ ഭാഗമായി ദേശീയപാതയോരത്ത് നടപ്പാതക്ക് എക്സ്കവേറ്റർ ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെ കുടിവെള്ള പൈപ്പ് തകർന്നു. ഇടപ്പള്ളി ടോൾ ജങ്ഷനുസമീപമാണ് 160 എം.എം പൈപ്പ് തകർന്ന് കുടിവെള്ളം പാഴാകുന്നത്. ഇതുമൂലം സൗത്ത് കളമശ്ശേരി മുതൽ വട്ടേക്കുന്നം, മേത്താനം, ലുലു ഭാഗങ്ങളിൽ കുടിവെള്ളം മുടങ്ങി. മലിനജലം ഒഴുകുന്ന കാനക്ക് അടിയിലൂടെയാണ് കുടിവെള്ള പൈപ്പ് പോകുന്നത്. ചോർച്ച പരിഹരിക്കാൻ ഈ ഭാഗത്തെ ജലവിതരണം തടസ്സപ്പെടുത്തിയാൽ പൈപ്പിലെ തകർന്ന ഭാഗം വഴി മലിനജലം കലരാൻ സാധ്യതയുണ്ട്. മലിനജലം വറ്റിച്ചുവേണം അറ്റകുറ്റപ്പണി നടത്താനെന്ന് അധികൃതർ പറയുന്നു. ec7 water pipe ഇടപ്പള്ളി ടോളിൽ കുടിവെള്ള പൈപ്പ് തകർന്ന് ജലം പാഴാകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.