സ്വന്തം കെട്ടിടമില്ല; അംഗൻവാടി പ്രവർത്തനം കാര്യക്ഷമമല്ലെന്ന്​ പരാതി

കളമശ്ശേരി: സ്വന്തമായി കെട്ടിടം ഇല്ലാത്തതുമൂലം നഗരസഭ ടൗൺ ഹാളിൽ പ്രവർത്തിക്കുന്ന അംഗൻവാടി കാര്യക്ഷമമെല്ലന്ന് പരാതി. ടൗൺഹാളിൽ പരിപാടികൾ ഇല്ലാത്ത ദിവസങ്ങളിൽ മാത്രമാണ് അംഗൻവാടി പ്രവർത്തിക്കുന്നത്. വിവാഹംപോലുള്ള പരിപാടികൾ ടൗൺഹാളിൽ നടന്നാൽ രണ്ടുദിവസത്തേക്ക് അംഗൻവാടി പ്രവർത്തിക്കില്ല. ഉപയോഗശൂന്യമായ ഭക്ഷണപദാർഥങ്ങളുടെ ദുർഗന്ധം ജീവനക്കാർക്കും ദുരിതമാണ്. മാലിന്യം നീക്കാനും ശുചീകരിക്കാനും നഗരസഭ പണം ഈടാക്കുന്നുണ്ടെങ്കിലും പ്രവൃത്തികൾ അന്നുതന്നെ ചെയ്യുന്നില്ല. ഏറെ വരുമാനവും സൗകര്യങ്ങളും ഉള്ള നഗരസഭക്ക് കീഴിൽ ഈ പ്രദേശത്ത് കൃഷിഭവനും മൃഗാശുപത്രിയും സ്വന്തം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനോട് ചേർന്ന് ചെറിയ കെട്ടിടം സൗകര്യപ്പെടുത്തിയാൽ സുഗമമായി അംഗൻവാടി പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. ഭാഷ സംവാദം കളമശ്ശേരി: ഗവ. മെഡിക്കൽ കോളജിൽ 'മലയാളഭാഷ മാതൃഭാഷ' ദിനത്തിൽ സംഘടിപ്പിച്ച ഭാഷ സംവാദം തിരക്കഥാകൃത്ത് ഗോപൻ ചിദംബരം ഉദ്ഘാടനം ചെയ്തു. പി. അനിൽ അധ്യക്ഷത വഹിച്ചു. ഡോ. സഹീർ ജഹാംഗീർ, ഡോ. ദീപ, ഡോ. ഗണേഷ് മോഹൻ, കെ.ആർ. ദിനേഷ് കുമാർ എന്നിവർ പങ്കെടുത്തു. ഉപന്യാസ മത്സര വിജയികൾക്ക് ഗോപൻ ചിദംബരം സമ്മാനം വിതരണം ചെയ്തു. Caption: ec4 kalamassery govt. medical college കളമശ്ശേരി ഗവ. മെഡിക്കൽ കോളജിൽ 'മലയാളഭാഷ മാതൃഭാഷ' ദിന പരിപാടിയിൽ ഉപന്യാസ മത്സര വിജയിക്ക് തിരക്കഥാകൃത്ത് ഗോപൻ ചിദംബരം സമ്മാനം നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.