കൊച്ചിൻ മഹോത്സവം മെഗാ പ്രദർശനത്തിന് തുടക്കം

കൊച്ചി: ഒട്ടേറെ പുതുമകളും കൗതുകങ്ങളുമായി ഡി.ജെ അമ്യൂസ്‌മ​െൻറ് സംഘടിപ്പിക്കുന്ന കൊച്ചിൻ മഹോത്സവം മെഗാ പ്രദർശനത്തിന് എറണാകുളം മറൈൻഡ്രൈവിൽ തുടക്കമായി. ഹൈബി ഈഡൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ എം.പി പി. രാജീവ് ആദ്യ ടിക്കറ്റ് വിൽപന നിർവഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ. ആൻറണി, കൗൺസിലർ ഗ്രേസി ബാബു ജേക്കബ്, കെ. ദിനേശ്കുമാർ എന്നിവർ സംബന്ധിച്ചു. വൈകീട്ട് മൂന്നുമുതൽ രാത്രി ഒമ്പതുവരെയും അവധിദിനങ്ങളിൽ മൂന്നു മുതൽ രാത്രി 9.30വരെയുമാണ് പ്രദർശനം. ക്ലിക്ക് ആർട്ട് മ്യൂസിയം, റോബോട്ടിക് ആനിമൽസ്, പുലിമുരുകൻ സിനിമയിലെ രംഗങ്ങളുടെ ദൃശ്യാവിഷ്‌ക്കാരം, അവ്താർ സിനിമയിലെ നായകൻ, നായിക, പക്ഷി തുടങ്ങി ഒട്ടേറെ പുതുമകളുമായാണ് പ്രദർശനം. റോബോട്ടിക് ആനിമൽസ് പ്രദർശനമാണ് മുഖ്യ ആകർഷണം. നൂറോളം കൺസ്യൂമർ സ്റ്റാളുകളും ഭക്ഷണ ശാലകളും പ്രദർശനനഗരിയിൽ ഒരുക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.