ചേർത്തല: താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റ് വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് എ.കെ. ആൻറണി ഉദ്ഘാടനം ചെയ്യും. മന്ത്രി പി. തിലോത്തമൻ ഡയാലിസിസ് ചാരിറ്റി കൂപ്പൺ വിതരണോദ്ഘാടനം നിർവഹിക്കും. രാജ്യസഭാംഗം എ.കെ. ആൻറണിയുടെ എം.പി ഫണ്ടിൽനിന്ന് അനുവദിച്ച 1.91 കോടി ചെലവഴിച്ചാണ് ഡയാലിസിസ് യൂനിറ്റ് സ്ഥാപിച്ചത്. ആശുപത്രിയിൽ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിലാണ് ഡയലിസിസ് യൂനിറ്റ്. ഒരേ സമയം ആറുപേർക്ക് ഡയാലിസിസിന് സൗകര്യമുണ്ട്. രണ്ട് ഷിഫ്റ്റിലായി 12 പേർക്ക് ദിേനന ഡയാലിസിസ് ചെയ്യാം. 750-1000 രൂപയാണ് ഫീസ്. പിന്നാക്ക വിഭാഗങ്ങൾക്ക് ഇളവുണ്ടാകും. സ്വാതന്ത്ര്യദിനാഘോഷം ചേര്‍ത്തല-: താലൂക്ക് എൻ.എസ്.എസ് യൂനിയൻ സ്വാതന്ത്ര്യദിനാഘോഷവും വിദ്യാഭ്യാസ ദത്തെടുക്കൽ പദ്ധതി ധനസഹായവിതരണവും നടത്തി. സമ്മേളനം എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പ്രഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചേർത്തല- എൻ.എസ്.എസ് കോളജ് എൻ.സി.സി യൂനിറ്റിെൻറ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രിൻസിപ്പൽ ഡോ. ജയശ്രീ പതാക ഉയർത്തി. ഡോ. മണികണ്ഠൻ, ബാബു കെ. പണിക്കർ, ഡോ. രാജ്, ഡോ. വൈശാഖൻ തമ്പി, ഡോ. പ്രവീൺ എന്നിവർ സംസാരിച്ചു. ചേര്‍ത്തല -കണ്ടമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ മാനേജർ ഷാജി കെ. തറയിൽ ദേശീയപതാക ഉയർത്തി. പി.ടി.എ പ്രസിഡൻറ് എം.പി. നമ്പ്യാർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എസ്. അനിത, പ്രിൻസിപ്പൽ ടി. ഉഷ എന്നിവർ നേതൃത്വം നൽകി. ചേര്‍ത്തല -ട്രേഡേഴ്സ് അസോസിയേഷെൻറ ദേശീയപതാക ഉയർത്തലും മധുരപലഹാര വിതരണവും നടത്തി. പ്രസിഡൻറ് ജി. ജയകുമാർ, ഇ.കെ. തമ്പി, പി.എ. പാപ്പച്ചൻ, എ. ജയകുമാർ, ഇ.എൽ. വക്കച്ചൻ, പ്രജീഷ് പ്രസാദ്, കാർത്തികേയൻ മരുത്തോർവട്ടം, ടി.കെ. അജിത്കുമാർ, റോയ് മാടവന, ആൻറണി എം. വർഗീസ് എന്നിവർ സംസാരിച്ചു. ചേർത്തല- ഗവ. ടൗൺ എൽ.പി സ്കൂളിൽ ഹെഡ്മിസ്ട്രസ് ആർ. പുഷ്പലത പതാക ഉയർത്തി. സുധീഷ് ചന്ദ്രബോസ്, കെ.ബി. സാനു, എൻ.എസ്. ശ്രീകുമാർ, ഗൗരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.