ആഹ്ലാദനിറവിൽ സ്വാതന്ത്ര്യദിനാഘോഷം

നീർക്കുന്നം: സ്വാതന്ത്ര്യദിനത്തിൽ നീർക്കുന്നം അൽഹുദ ഇംഗ്ലീഷ് സ്കൂൾ കാമ്പസിൽ പി.ടി.എ പ്രസിഡൻറ് പ്രദീപ് കുമാർ പതാക ഉയർത്തി. ക്വിസ് മത്സര വിജയികൾക്ക് എക്സിക്യൂട്ടിവ് അംഗം നവാസ്, പ്രിൻസിപ്പൽ നൗഷാദ് എന്നിവർ സമ്മാനം വിതരണം ചെയ്തു. അഡ്മിനിസ്ട്രേറ്റർ സബീർ ഖാൻ, പ്രിൻസിപ്പൽ എ. നൗഷാദ്, നൂറ അബ്ദുൽ ജലീൽ, എ. നജ്മ എന്നിവർ സംസാരിച്ചു. അധ്യാപകരായ ജീസസ് റേ കുന്നേൽ, സുമയ്യ സാഹിർ, രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി നേതൃത്വത്തിൽ വ്യാപാരഭവനിൽ ജനറൽ സെക്രട്ടറി വി. സബിൽരാജ് പതാക ഉയർത്തി. ട്രഷറർ ജേക്കബ് ജോൺ സ്വാതന്ത്ര്യദിന സന്ദേശം നൽകി. വൈസ് പ്രസിഡൻറുമാരായ കെ.എസ്. മുഹമ്മദ്, ആർ. സുഭാഷ്, സെക്രട്ടറിമാരായ മുജീബ് റഹ്മാൻ, മുഹമ്മദ് നജീബ്, എ.കെ. ഷംസുദ്ദീൻ, സെക്രേട്ടറിയറ്റ് മെംബർ നസീർ പുന്നക്കൽ തുടങ്ങിയവർ സംസാരിച്ചു. സി.പി.ഐ ജില്ല കൗൺസിൽ ഒാഫിസിന് മുന്നില്‍ വിപ്ലവഗായിക പി.കെ. മേദിനി ദേശീയപതാക ഉയര്‍ത്തി. സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, സംസ്ഥാന കൗണ്‍സില്‍ അംഗം ജോയിക്കുട്ടി ജോസ്, ജില്ല അസി. സെക്രട്ടറി പി.വി. സത്യനേശന്‍, മണ്ഡലം സെക്രട്ടറി വി.എം. ഹരിഹരന്‍, അസി. സെക്രട്ടറി ബി. നസീര്‍, ജില്ല കൗണ്‍സില്‍ അംഗം പി.പി. ഗീത, ബി.കെ.എം.യു ജില്ല സെക്രട്ടറി ആര്‍. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. സമര ഐക്യസംഗമം വടുതല: സംഘ്പരിവാർ ഫാഷിസത്തിനും കേന്ദ്രസർക്കാർ നയങ്ങൾക്കുമെതിരെ എ.ഐ.വൈ.എഫ്‌ സ്വാതന്ത്ര്യദിനത്തിൽ വടുതലയിൽ സമര ഐക്യസംഗമം സംഘടിപ്പിച്ചു. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ടി. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.കെ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ്‌ ജില്ല വൈസ് പ്രസിഡൻറ് എസ്. അശോക് കുമാർ, ഡി. സുരേഷ്ബാബു, പി.എസ്. സുജിൻ, ഇ.എസ്. ഷിഹാബുദ്ദീൻ, ടി.എം. അജയകുമാർ, കെ.എസ്. ഷിയാദ്, പി.എ. അമൽ എന്നിവർ സംസാരിച്ചു. പി.എ. ഫൈസൽ സ്വാഗതവും എം.കെ. ഷിബു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.