എം.ജി ബിരുദ ഏകജാലക പ്രവേശനം: ഫൈനൽ അലോട്ട്മെൻറിന് ഒാപ്ഷൻ എം.ജി സർവകലാശാലയുടെ ഏകജാലകം വഴിയുള്ള ബിരുദ പ്രവേശനത്തിനുള്ള ഫൈനൽ അലോട്ട്മെൻറിൽ പരിഗണിക്കപ്പെടുന്നതിന് നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്മെൻറിൽ പ്രവേശനം ലഭിച്ചവർ ഉൾപ്പെടെ എല്ലാ വിഭാഗം അപേക്ഷകർക്കും വേണ്ടി ഫൈനൽ അലോട്ട്മെൻറിന് ആഗസ്റ്റ് 18 വരെ ഓപ്ഷൻ രജിസ്േട്രഷൻ നൽകാം. ഓൺലൈൻ രജിസ്േട്രഷന് www.cap.mgu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കേരള സർക്കാറിെൻറയും ഹൈകോടതിയുടെയും നിർദേശങ്ങൾ അനുസരിച്ച് ഇത്തവണ മുതൽ കോളജുകളിൽ സ്പോട്ട് അലോട്ട്മെൻറ് അനുവദിക്കുന്നതല്ല. ആയതിനാൽ യു.ജി േപ്രാഗ്രാമുകളിലെ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും ഫൈനൽ അലോട്ട്മെൻറിലൂടെ ഓപ്ഷൻ നൽകേണ്ടതാണ്. മാനേജ്മെൻറ് കമ്യൂണിറ്റി േക്വാട്ടകളിലെ പ്രവേശന നടപടികളും ആഗസ്റ്റ് 29നകം പൂർത്തീകരിക്കേണ്ടതാണ്. പരീക്ഷ തീയതി അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ എൽ.എൽ.ബി ഡിഗ്രി പരീക്ഷകൾ സെപ്റ്റംബർ 20ന് ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ ആഗസ്റ്റ് 22 വരെയും 50 രൂപ പിഴയോടെ 23 വരെയും 500 രൂപ സൂപ്പർഫൈനോടെ 25 വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 20 രൂപ (പരമാവധി 100) വീതവും സി.വി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷ ഫീസിന് പുറമെ അടക്കണം. ആറാം സെമസ്റ്റർ ബി.വോക് (2014 അഡ്മിഷൻ റഗുലർ) ഡിഗ്രി പരീക്ഷകൾ ആഗസ്റ്റ് 22ന് ആരംഭിക്കും. ഒന്നും രണ്ടും സെമസ്റ്റർ എം.എ തമിഴ് (സി.എസ്.എസ് 2016 അഡ്മിഷൻ റഗുലർ) ഡിഗ്രി പരീക്ഷകൾ ആഗസ്റ്റ് 23ന് ആരംഭിക്കും. ഇേൻറണൽ മാർക്കുകൾ നിശ്ചിത സമയത്തിനുള്ളിൽ അപ്ലോഡ് ചെയ്യാത്ത കോളജുകളിൽനിന്ന് നിയമപ്രകാരമുള്ള പിഴ ഈടാക്കുന്നതാണ്. അപേക്ഷകൾ പിഴയില്ലാതെ ആഗസ്റ്റ് 19 വരെ സ്വീകരിക്കും. മേഴ്സിചാൻസ് പരീക്ഷ ബി.എ/ ബി.എസ്സി, ബി.കോം/ ബി.എ മൾട്ടീമീഡിയ (വൊക്കേഷനൽ മോഡൽ രണ്ട് 2009ന് മുമ്പുള്ള അഡ്മിഷൻ) വിദ്യാർഥികളുടെ അവസാന മേഴ്സിചാൻസ് ഡിഗ്രി പരീക്ഷകൾ ആഗസ്റ്റ് 18ന് ആരംഭിക്കും. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കോളജുകൾ പരീക്ഷകേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ കോട്ടയം ഗവ. കോളജിൽനിന്ന് ഹാൾ ടിക്കറ്റ് വാങ്ങി അവിടെത്തന്നെയും ഇടുക്കി ജില്ലയിലെ കോളജുകൾ പരീക്ഷകേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ മൂലമറ്റം സെൻറ് ജോസഫ് കോളജിൽനിന്ന് ഹാൾ ടിക്കറ്റ് വാങ്ങി അവിടെത്തന്നെയും എറണാകുളം ജില്ലയിലെ കോളജുകൾ പരീക്ഷകേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ തൃക്കാക്കര ഭാരതമാത കോളജിൽനിന്ന് ഹാൾ ടിക്കറ്റ് വാങ്ങി അവിടെത്തന്നെയും പരീക്ഷ എഴുതണം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷ ഫലം 2016 ഒക്ടോബറിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എ കോർപറേറ്റ് ഇക്കണോമിക്സ് മോഡൽ മൂന്ന് (2014 അഡ്മിഷൻ റഗുലർ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ ആഗസ്റ്റ് 26 വരെ സ്വീകരിക്കും. കോളജ് യൂനിയൻ തെരഞ്ഞെടുപ്പ്: സമയക്രമത്തിൽ മാറ്റം എം.ജി സർവകലാശാലയുടെ കീഴിൽ ആഗസ്റ്റ് 18ന് നടക്കുന്ന കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിെൻറയും വോട്ടെണ്ണലിെൻറയും സമയക്രമത്തിൽ മാറ്റം വരുത്തിയിരിക്കുന്നു. പുതുക്കിയ സമയക്രമം www.mg.ac.in എന്ന സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. തെരഞ്ഞെടുപ്പിനുള്ള പുതുക്കിയ സമയക്രമം പാലിക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കേണ്ടതാണ്. മത്സരപരീക്ഷ പരിശീലനം കോട്ടയം: കോ-ഓപറേറ്റിവ് സർവിസ് എക്സാമിനേഷൻ ബോർഡ് സഹകരണ വകുപ്പിലെ ജൂനിയർ ക്ലർക്ക് തസ്തികകളിലേക്കുള്ള നിയമനത്തിന് നടത്തുന്ന മത്സരപരീക്ഷക്കുള്ള പരിശീലനം മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ ആരംഭിക്കുന്നു. ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 0481 -2731025, 7559940413. േപ്രാജക്ട് ഫെലോ ഒഴിവ് കോട്ടയം: എം.ജി സർവകലാശാല ഇൻറർനാഷനൽ ആൻഡ് ഇൻറർ യൂനിവേഴ്സിറ്റി സെൻറർ ഫോർ നാനോസയൻസ് ആൻഡ് നാനോ ടെക്നോളജിയിൽ 'Self assembled nano structured silica graphene oxide core-shell particle reinforced natural rubber composites' ഡി.എസ്.ടി േപ്രാജക്ടിൽ േപ്രാജക്ട് ഫെലോ ഒഴിവിൽ അപേക്ഷകൾ ക്ഷണിക്കുന്നു. രണ്ടുവർഷമാണ് േപ്രാജക്ട് കാലാവധി. പ്രതിമാസം 25,000- രൂപ ഫെലോഷിപ് ലഭിക്കും. റബർ ടെക്നോളജി, പോളിമർ ടെക്നോളജി, കെമിക്കൽ ടെക്നോളജി, നാനോ ടെക്നോളജി എന്നിവയിൽ 60 മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദവും ഗേറ്റ് സ്കോറും അല്ലെങ്കിൽ കെമിസ്ട്രിയിൽ 60 മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദവും യു.ജി.സി/ സി.എസ്.ഐ.ആർ നെറ്റുമാണ് യോഗ്യത. അപേക്ഷകൾ പ്രഫ. സാബു തോമസ്, ഇൻറർനാഷനൽ ആൻഡ് ഇൻറർ യൂനിവേഴ്സിറ്റി സെൻറർ ഫോർ നാനോസയൻസ് ആൻഡ് നാനോ ടെക്നോളജി, മഹാത്മാഗാന്ധി സർവകലാശാല, പി.ഡി ഹിൽസ് (പി.ഒ), കോട്ടയം -686560 എന്ന വിലാസത്തിൽ ആഗസ്റ്റ് 29 വരെ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.