ബി.എസ്‌സി പരീക്ഷാകേന്ദ്രങ്ങള്‍

ആഗസ്റ്റ് 21-ന് തുടങ്ങുന്ന ബി.എസ്‌സി (ആന്വല്‍ സ്‌കീം) പാര്‍ട്ട് മൂന്ന് മെയിന്‍ വിഷയങ്ങളുടെ മേഴ്‌സി ചാന്‍സ് പരീക്ഷക്ക് പാളയം എസ്.ഡി.ഇ, ചാത്തന്നൂര്‍ എസ്.എന്‍ കോളജ്, ചേര്‍ത്തല എസ്.എന്‍ കോളജ് എന്നിവ മാത്രമായിരിക്കും പരീക്ഷാകേന്ദ്രങ്ങള്‍. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ്, ഗവ. ആര്‍ട്‌സ് കോളജ്, തിരുവനന്തപുരം ആള്‍സെയിൻറ്സ് കോളജ് എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ പാളയം എസ്.ഡി.ഇയില്‍നിന്ന് ഹാള്‍ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം. കൊല്ലം എസ്.എന്‍ കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ ചാത്തന്നൂര്‍ എസ്.എന്‍ കോളജില്‍നിന്ന് ഹാള്‍ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം. ആലപ്പുഴ എസ്.ഡി കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ ചേര്‍ത്തല എസ്.എന്‍ കോളജില്‍ നിന്ന് ഹാള്‍ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം. യു.ഐ.ടി കോണ്‍ട്രാക്റ്റ് പ്രിന്‍സിപ്പൽ ഇൻറര്‍വ്യൂ കേരള സര്‍വകലാശാലയുടെ യു.ഐ.ടികളിലേക്ക് കോണ്‍ട്രാക്റ്റ് പ്രിന്‍സിപ്പൽ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർഥികളുടെ ഇൻറര്‍വ്യൂ ആഗസ്റ്റ് 18-ന് രാവിലെ 11ന് നടക്കും. ഇൻറര്‍വ്യൂ മെമ്മോ ലഭിച്ചവര്‍ അന്നേ ദിവസം പാളയം യൂനിവേഴ്‌സിറ്റി ആസ്ഥാനത്ത് ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.