ആലപ്പുഴ: സക്കരിയ ബസാറില്‍ മന്ത്രി ജി. സുധാകരൻ ഗൃഹസന്ദർശനത്തോടെ മാലിന്യത്തിൽനിന്നും സ്വാതന്ത്ര്യം പദ്ധതിക്ക് തുടക്കമിട്ടു. വ്യാപാരികൾക്ക് ലഘുലേഖകളും നൽകി. പത്ത് വീടുകളിൽ സന്ദര്‍ശനം നടത്തിയശേഷമാണ് മന്ത്രി മടങ്ങിയത്. ആലപ്പുഴ നഗരസഭയുടെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചെയർമാൻ തോമസ് ജോസഫ്, വൈസ് ചെയർപേഴ്സൻ ബീന കൊച്ചുബാവ, സ്ഥിരം സമിതി ചെയര്‍മാന്‍ മെഹബൂബ്, ജില്ല ശുചിത്വമിഷന്‍ കോ-ഓഡിനേറ്റര്‍ ബിന്‍സ് പി. തോമസ് എന്നിവര്‍ പങ്കെടുത്തു. വീടുകളിൽ ലഘുലേഖകള്‍ വിതരണം ചെയ്തു. ജൈവമാലിന്യം ഉറവിടത്തില്‍തന്നെ സംസ്‌കരിക്കുന്നതിന് അനുയോജ്യ സംവിധാനം ഓരോ വീട്ടിലും സ്ഥാപനത്തിലും സ്ഥാപിക്കാനും അജൈവ മാലിന്യം കഴുകി വൃത്തിയാക്കി തരംതിരിച്ച് തദ്ദേശ ഭരണസ്ഥാപനം നിശ്ചയിക്കുന്ന രീതിയിലോ പാഴ്‌വസ്തു വ്യാപാരികള്‍ക്കോ കൈമാറുന്നതിനും കാമ്പയിനിലൂടെ ജനങ്ങള്‍ക്ക് അവബോധം സൃഷ്ടിക്കും. പീലിങ് തൊഴിലാളികൾ സമരം നടത്തി അരൂർ: കൂലി വർധന ഉൾെപ്പടെ ആവശ്യങ്ങളുന്നയിച്ച് പീലിങ് തൊഴിലാളികൾ നടത്തിവരുന്ന സമരം അരൂർ മേഖലയിലേക്ക് വ്യാപിക്കുന്നു. 11ന് തുടങ്ങിയ സമരം ഒത്തുതീർപ്പാക്കാൻ നടപടി ഉണ്ടാകാത്തതിൽ തൊഴിലാളികൾക്ക് ആശങ്കയുണ്ട്. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ, കേരള ഇൻഡിപെൻഡൻറ് പ്രോൺ പ്രോസസിങ് ട്രേഡിങ് സൊസൈറ്റി (കിപറ്റസ്) സംഘടനകളുടെ നേതൃത്വത്തിലാണ് സമരം നടന്നുവരുന്നത്. ബുധനാഴ്ച രാവിലെ ജാഥയായെത്തിയ സമരക്കാർ വളമംഗലം ഭാഗത്തെ പീലിങ് ഷെഡുകൾ അടപ്പിച്ചു. അരൂർ മംഗള സീഫുഡ് കമ്പനിക്ക് മുന്നിൽ തടിച്ചുകൂടി. ഉടമ വിവരം അറിയിച്ചതിനെത്തുടർന്ന് അരൂർ പൊലീസ് സ്ഥലത്തെത്തി. പ്രതിഷേധ സമ്മേളനത്തിനുശേഷം സമരക്കാർ പിരിഞ്ഞു. കഴിഞ്ഞദിവസം പട്ടണക്കാട് പഞ്ചായത്തിെൻറ പരിധിയിെല തങ്കി, അന്ധകാരനഴി തുടങ്ങിയ സ്ഥലങ്ങളിൽ തൊഴിലാളികൾ ജാഥയായെത്തി പണി നിർത്തിച്ചിരുന്നു. കുത്തിയതോട് പഞ്ചായത്ത് പരിധിയിലെ നാലുകുളങ്ങര, ചാവടി, തഴുപ്പ് പ്രദേശങ്ങളിലാണ് കഴിഞ്ഞദിവസം സമരം ആരംഭിച്ചത്. തുടക്കത്തിലേതന്നെ സമരക്കാരും ഒരുവിഭാഗം തൊഴിലാളികളും ഷെഡ് നടത്തിപ്പുകാരുമായി വാക്കേറ്റമുണ്ടായിരുന്നു. 20,000 തൊഴിലാളികളാണ് മണ്ഡലത്തിൽ മാത്രം പീലിങ് മേഖലയിൽ പണിയെടുക്കുന്നത്. കെ.കെ. സജീവൻ, എസ്. ദിലീപ് കുമാർ, ജെസി രാജു, സ്മിത, പോൾ എന്നിവർ സമരപരിപാടികൾക്ക് നേതൃത്വം വഹിച്ചു. മെഡിക്കൽ ക്യാമ്പ് ആലപ്പുഴ: ദയ കേരള രണ്ടാം വാർഷികത്തിൽ ശങ്കേഴ്സ് ലാബുമായി ചേർന്ന് വൃക്കരോഗ നിർണയ ക്യാമ്പും മെഡിക്കൽ ക്യാമ്പും നടത്തി. ജനറൽ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരായ ഡോ. അനസ് സാലിഹ്, ഡോ. വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി. സക്കരിയ ബസാർ ഈസ്റ്റ് വെനീസ് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. പി.പി. ചിത്തരഞ്ജൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മെഹബൂബ്, വൈസ് ചെയർപേഴ്സൻ ബീന കൊച്ചുബാവ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ തോമസ് ജോസഫ്, ലജ്നത്തുൽ മുഹമ്മദിയ്യ പ്രസിഡൻറ് എ.എം. നസീർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. മെഹബൂബ്, എ.എം. നൗഫൽ, ഡോ. ആർ. മണികുമാർ എന്നിവർ പെങ്കടുത്തു. ദയ കേരള ചെയർമാൻ ഹനീഫ് അലിക്കോയ അധ്യക്ഷത വഹിച്ചു. ഡോ. സൈറുഫിലിപ്, ഗഫൂർ ഇല്യാസ്, ഷാജി ജമാൽ, അനീഷ് ബഷീർ, ഫൈസൽ മാഹീൻ, എ.കെ. ഷിഹാബുദ്ദീൻ, സുധീർ നസീമുദ്ദീൻ, നിസാർ ഹുസൈൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.