നെടുമ്പാശ്ശേരി: ലോകത്ത് സർവരും തുല്യരാണെന്ന് വിളംബരം ചെയ്യുന്ന ഹജ്ജിന് തുല്യമായി മറ്റൊരു കർമമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹജ്ജ് ക്യാമ്പിൽ ഹജ്ജാജിമാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മാനവ ഐക്യത്തിേൻറയും സമാധാനത്തിേൻറയും സന്ദേശമാണ് ഹജ്ജ് ലോകത്തിന് പകർന്നുനൽകുന്നത്. ഹജ്ജ് കർമത്തിെൻറ പുണ്യം സമസ്ത ജീവജാലങ്ങൾക്കുമുള്ളതാണ്. രാജ്യത്തിെൻറ മതേതരത്വവും ബഹുസ്വരതയും നിലനിർത്തുന്നതിനുള്ള അന്തരീക്ഷമുണ്ടാകുന്നതിന് ഹാജിമാർ പ്രത്യേകം പ്രാർഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ഇ.പി. ജയരാജൻ, അൻവർസാദത്ത് എം.എൽ.എ, എൽദോസ്കുന്നപ്പിള്ളി എം.എൽ.എ, അനസ് ഹാജി, എൻ.പി. ഷാജഹാൻ, ജമാൽ മണക്കാടൻ എന്നിവരും ക്യാമ്പ് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.