കുങ്കുമപ്പൂ വിപണനം: സ്​പൈസസ്​ ബോർഡും ജമ്മു^കശ്മീർ സർക്കാറും കൈകോർക്കുന്നു

കുങ്കുമപ്പൂ വിപണനം: സ്പൈസസ് ബോർഡും ജമ്മു-കശ്മീർ സർക്കാറും കൈകോർക്കുന്നു കൊച്ചി: മൂല്യവത്കരണത്തിലൂടെ കശ്മീർ കുങ്കുമപ്പൂവിന് ആഭ്യന്തര, അന്താരാഷ്ട്ര വിപണിയിൽ പ്രചാരം നൽകാൻ സ്പൈസസ് ബോർഡും ജമ്മു കശ്മീർ സർക്കാറും സഹകരിക്കുന്നു. ഉൽപന്നത്തി​െൻറ ഗുണമേന്മ വർധിപ്പിച്ചും വിപണന തന്ത്രങ്ങൾ ആവിഷ്കരിച്ചുമാണ് ഇത് ചെയ്യുന്നത്. കശ്മീർ കുങ്കുമപ്പൂവിന് ഭൗമമേഖല രജിസ്േട്രഷൻ ലഭിക്കാനുള്ള നടപടിയുമായി സ്പൈസസ് ബോർഡും ജമ്മു-കശ്മീർ സർക്കാറും സംയുക്തമായി മുന്നോട്ടുപോകും. ശ്രീനഗറിൽ നടന്ന ദേശീയ സെമിനാറിൽ സുഗന്ധദ്രവ്യമെന്ന നിലയിൽ ഇത് വിപണനം ചെയ്യുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നു. സ്പൈസസ് ബോർഡ് ചെയർമാൻ ഡോ. എ. ജയതിലക് മുഖ്യപ്രഭാഷണം നടത്തി. ജമ്മു-കശ്മീരിൽ കർഷക കൂട്ടായ്മകൾ കേന്ദ്രീകരിച്ച് കുങ്കുമപ്പൂവി​െൻറ ഗുണമേന്മ കൂട്ടുന്നതിനായി ചെറുകിട മൂല്യവർധിത യൂനിറ്റുകൾ, സംസ്കരണ കേന്ദ്രങ്ങൾ എന്നിവ തുടങ്ങുന്നതിന് സ്പൈസസ് ബോർഡ് േപ്രാത്സാഹനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സെമിനാർ ജമ്മു-കശ്മീർ കാർഷികോൽപന്ന മന്ത്രി ഗുലാംനബി ലോൺ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.