ഏത് വികസനം വന്നാലും പ്രകൃതി സംരക്ഷിക്കപ്പെടണം ^മാധവ് ഗാഡ്ഗിൽ

ഏത് വികസനം വന്നാലും പ്രകൃതി സംരക്ഷിക്കപ്പെടണം -മാധവ് ഗാഡ്ഗിൽ കൊച്ചി: ഏതുതരം വികസനമായാലും പ്രകൃതി സംരക്ഷിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പരിസ്ഥിതി പ്രവർത്തകൻ ഡോ. മാധവ് ഗാഡ്ഗിൽ. പരിസ്ഥിതിയുടെ ആവാസവ്യവസ്ഥ തകർത്താകരുത് വികസനം കൊണ്ടുവരേണ്ടത്. ഇന്ത്യയിൽ മാത്രമാണ് വികസനത്തിന് പ്രകൃതി ചൂഷണം ചെയ്യുന്നതും അതിനായി നിയമങ്ങൾ ലംഘിക്കുന്നതും. ഈ അവസ്ഥക്ക് മാറ്റം വരേണ്ടത് കാലഘട്ടത്തി​െൻറ ആവശ്യമാണ്. മംഗളവനം എല്ലാവിധ തനിമയോെടയും നിലനിർത്തണമന്നാവശ്യപ്പെട്ട് മംഗളവനത്തിന് ചുറ്റും തീർത്ത മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ വനം മന്ത്രി ബിനോയ് വിശ്വം അധ്യക്ഷത വഹിച്ചു. എന്ത് വികസനം വന്നാലും ആദ്യം മരം മുറിക്കണമെന്ന ചിന്തയാണ് അംഗീകരിക്കാനാവാത്തെതന്ന് അദ്ദേഹം പറഞ്ഞു. മംഗളവനം സംരക്ഷണ സമിതി ചെയർമാൻ ഹൈബി ഈഡൻ എം.എൽ.എ, പ്രഫ. എം.കെ. പ്രസാദ്, ഡോ. യു.കെ. ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.