ജി.എസ്​.ടി: തീയതി നീട്ടണം^മർച്ചൻറ്​സ്​ ചേംബർ ഒാഫ്​ കോമേഴ്​സ്​

ജി.എസ്.ടി: തീയതി നീട്ടണം-മർച്ചൻറ്സ് ചേംബർ ഒാഫ് കോമേഴ്സ് കൊച്ചി: ജി.എസ്.ടിയെ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും വ്യാപാരികൾക്കും ഇനിയും വ്യക്തത ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ജൂലൈയിൽ വ്യാപാരികൾ പിരിച്ച നികുതി ആഗസ്റ്റ് 20ന് അടക്കണമെന്ന നിർദേശം പ്രായോഗികമല്ലെന്ന് കേരള മർച്ചൻറ്സ് ചേംബർ ഒാഫ് കോമേഴ്സ്. വേണ്ടത്ര ബോധവത്കരണം നടത്താതെ ജി.എസ്.ടി നടപ്പാക്കിയതിൽ വ്യാപാരികൾ ഇപ്പോഴും ആശങ്കയിലാണ്. അതിനാൽ കൂടുതൽ വ്യക്തത വരുന്നതിനുമുമ്പ് ജി.എസ്.ടി 33 ബി ഇൗ മാസം 20ന് ഫയൽ ചെയ്യുന്നതിനുപകരം കുറച്ചുകൂടി സാവകാശം അനുവദിക്കുന്നതായിരിക്കും അഭികാമ്യമെന്ന് സംഘടന കേരള മർച്ചൻറ്സ് ചേംബർ ഒാഫ് കോമേഴ്സ് പ്രസിഡൻറ് വി.എ. യൂസുഫും ജനറൽ സെക്രട്ടറി കെ.എം. മുഹമ്മദ് സഗീറും ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.