സർക്കാറി​െൻറ കൂറ്​ മദ്യലോബിയോട്​^ കേരള മദ്യവിരുദ്ധ ഏകോപന സമിതി

സർക്കാറി​െൻറ കൂറ് മദ്യലോബിയോട്- കേരള മദ്യവിരുദ്ധ ഏകോപന സമിതി കൊച്ചി: ദേശീയ-സംസ്ഥാന പാതകളുടെ പദവി ഇല്ലാതാക്കി 429 മദ്യശാലകൾ കൂടി തുറക്കാനുള്ള നീക്കം സർക്കാറി​െൻറ കൂറ് മദ്യലോബിയോടും മദ്യരാജാക്കന്മാരോടുമാണെന്ന് വ്യക്തമാക്കുന്നതായി കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന നേതൃസമ്മേളനം കുറ്റപ്പെടുത്തി. ഇൗ നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണം. പാതയുടെ പദവി എടുത്തുകളഞ്ഞ് കുറുക്കുവഴികളിലൂടെ മദ്യശാലകൾ നിലനിർത്തുേമ്പാൾ സുപ്രീംകോടതി വിധിയുടെ അന്തസ്സത്തയാണ് അട്ടിമറിക്കുന്നത്. സേമ്മളനം സംസ്ഥാന ചെയർമാൻ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.സി.ബി.സി മദ്യവിരുദ്ധ കമീഷൻ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, പ്രസാദ് കുരുവിള, പ്രഫ. കെ.കെ. കൃഷ്ണൻ, ഫാ. സെബാസ്റ്റ്യൻ വട്ടപ്പറമ്പിൽ, ഫാ. ജോർജ് നേരേവീട്ടിൽ, ഫാ. ആൻറണി അറയ്ക്കൽ, ടി.എം. വർഗീസ്, പി.എച്ച്. ഷാജഹാൻ, ഫാ. പീറ്റർ ഇല്ലിമൂട്ടിൽ കോർ എപ്പിസ്കോപ്പ, അഡ്വ. എൻ. രാജേന്ദ്രൻ, പ്രഫ. തങ്കം ജേക്കബ്, ഹിൽട്ടൻ ചാൾസ്, ജെയിംസ് കോറേമ്പൽ, മിനി ആൻറണി, ജോൺസൺ പാട്ടത്തിൽ, തങ്കച്ചൻ വെളിയിൽ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.