നാക് റീ അക്രഡിറ്റേഷന് ഒരുങ്ങി സെൻറ് സേ​േവ്യഴ്‌സ് കോളജ്

ആലുവ: നാക് റീ അക്രഡിറ്റേഷന് ഒരുങ്ങി ആലുവ സ​െൻറ് സേേവ്യഴ്‌സ് കോളജ്. നാക് അക്രഡിറ്റേഷൻ കമ്മിറ്റി ചെയർപേഴ്സൻ ഡോ. വിജയലക്ഷ്മി പണ്ഡിറ്റ്, കോഒാഡിനേറ്റർ മൂവ്വ വിജയലക്ഷ്മി, അംഗം ഡോ. വി. സുജാത എന്നിവർ 18,19 തീയതികളിൽ കോളജ് സന്ദർശിക്കുമെന്ന് പ്രിൻസിപ്പൽ സി. റീത്താമ്മ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2012ൽ നാക് സംഘത്തി‍​െൻറ മൂന്നാമത് സന്ദർശനത്തോടെ എ ഗ്രേഡ് ലഭിച്ച കോളജിന് എ പ്ലസ് ലഭിക്കുന്നതിന് വിശദറിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇതി‍​െൻറ പരിശോധനയാണ് നാക് ടീമി‍​െൻറ സന്ദർശനലക്ഷ്യം. നാക് ടീം ഒടുവിൽ സന്ദർശിച്ചശേഷവും പഠനത്തോടൊപ്പം കല-സാമൂഹിക മേഖലകളിലും കോളജ് മികച്ച മുന്നേറ്റമാണ് നടത്തിയത്. യൂനിവേഴ്സിറ്റിയിൽനിന്നും ഉൾപ്പെടെ നിരവധി പുരസ്കാരം ലഭിച്ചു. വിദ്യഭ്യാസത്തിലൂടെ സ്ത്രീശാക്തീകരണം കൈവരിക്കാൻ കഴിഞ്ഞു. സർവകലാശാലതലത്തിൽ നിരവധി റാങ്ക് കരസ്‌ഥമാക്കി. സംസ്‌ഥാനത്തെ മികച്ച എൻ.എസ്.എസ് യൂനിറ്റിനുള്ള പുരസ്കാരം ലഭിച്ചതായും പ്രിൻസിപ്പൽ പറഞ്ഞു. പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളജിൽ ആദ്യമായാണ് വനിതകൾ മാത്രമടങ്ങുന്ന നാക് ടീം സന്ദർശനം നടത്തുന്നത്. വൈസ് പ്രിൻസിപ്പൽ ഡോ. സി. ശാലിൻ, നാക് സ്‌റ്റിയറിങ് കമ്മിറ്റി കോഒാഡിനേറ്റർ ഡോ. ഷീന സേവ്യർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഡോ. രശ്മി വർഗീസ്, പി.ആർ.ഒ ഡോ. ലിസ് മേരിദാസ്, ഡോ. മിലൻ ഫ്രാൻസിസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.