സ്വാതന്ത്ര്യദിനാഘോഷം

എടത്തല: ഗ്രാമപഞ്ചായത്ത് ഓഫിസിൽ പഞ്ചായത്ത് പ്രസിഡൻറ് സാജിത അബ്ബാസ് പതാക ഉയർത്തി. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പുക്കാട്ടുപടി യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ വ്യാപാരഭവനിൽ പ്രസിഡൻറ് പി.എം. അഷ്റഫ് പതാക ഉയർത്തി. കമ്മിറ്റി അംഗം പി.എ. അബ്ബാസ് സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജന. സെക്രടറി സാബു പൈലി സ്വാഗതവും ട്രഷറർ നന്ദിയും പറഞ്ഞു. യൂത്ത് വിങ്, വനിത വിങ് അംഗങ്ങളും വ്യാപാരികളും പരിപാടിയിൽ പങ്കെടുത്തു. മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ദിനാചരണത്തിൽ ജന.സെക്രട്ടറി ടി.എ. ബഷീർ പതാക ഉയർത്തി. പ്രവാസി ലീഗ് ജില്ല വൈസ് പ്രസിഡൻറ് പി.കെ. മൂസ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻറ് ഇക്ബാൽ, ലീഗ്‌ വൈസ് പ്രസിഡൻറ് സി.എം. മുഹമ്മദലി, വാർഡ് അംഗം ഷാഹിന കരീം, പ്രവാസി ലീഗ് മണ്ഡലം വൈസ് പ്രസിഡൻറ് പി.കെ. പരീത്, പി.എം. നവാസ് എന്നിവർ സംസാരിച്ചു. പുക്കാട്ടുപടി െറസിഡൻറ്സ് അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷത്തിന് പ്രസിഡൻറ് എൻ.എം. ഷംസു പതാക ഉയർത്തി. അസോസിയേഷ​െൻറ പരിധിയിൽ നാല് സ്ഥലത്ത് പതാക ഉയർത്തി. കോൺഗ്രസ് തേവക്കൽ 15-ാം വാർഡി​െൻറ നേതൃത്വത്തിൽ തേവക്കൽ ജങ്ഷനിൽ വാർഡ് കൗൺസിലർ സി.എ. ഹുസൈൻ പതാക ഉയർത്തി. കളമശ്ശേരി മണ്ഡലം വൈസ് പ്രസിഡൻറ് ടി.എ. അലിയാർ സന്ദേശം നൽകി. നൊച്ചിമ എസ്.ടി.യു ഓട്ടോറിക്ഷ തൊഴിലാളികൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മുസ്ലിം ലീഗ് ആലുവ നിയോജക മണ്ഡലം പ്രസിഡൻറ് എം.കെ.എ. ലത്തീഫ് പതാക ഉയർത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.