ഹജ്ജ് സേവനകേന്ദ്രം മാതൃക ^എം.എൽ.എ

ഹജ്ജ് സേവനകേന്ദ്രം മാതൃക -എം.എൽ.എ ആലുവ: റെയില്‍വേ സ്‌റ്റേഷനിലെ ഹജ്ജ് സേവനകേന്ദ്രത്തി‍​െൻറ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ അഭിപ്രായപ്പെട്ടു. സേവന കേന്ദ്രം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. വിവിധ നാടുകളില്‍ നിന്നെത്തുന്നവര്‍ക്ക് മുന്നില്‍ ആലുവക്കാരുടെ സേവന മനോഭാവം തുറന്ന് പ്രകടിപ്പിക്കാന്‍ സേവന കേന്ദ്രത്തിലെ വളൻറിയര്‍മാര്‍ക്ക് കഴിയുന്നതായും അദ്ദേഹം പറഞ്ഞു. ട്രെയിനിലെത്തിയ ഹജ്ജ് യാത്രികരെയും ബന്ധുക്കളെയും അദ്ദേഹം സ്വീകരിച്ചു. ചൊവ്വാഴ്ച പരശു, കണ്ണൂര്‍, മംഗള, ഗോര്‍ബ, ഏറനാട്, നേത്രാവതി എന്നീ ട്രെയിനുകളിലായി 185 ഹജ്ജ് യാത്രികരും 350 ഓളം ബന്ധുക്കളുമാണ് ആലുവ റെയില്‍വേ സ്‌റ്റേഷന്‍ വഴി എത്തിയത്. ഇവരെ മൂന്ന് ബസുകളിലായാണ് നെടുമ്പാശ്ശേരി ക്യാമ്പിലെത്തിച്ചത്. ബുധനാഴ്ച എട്ട് െട്രയിനുകളിലായി 156 ഹജ്ജ് യാത്രികരെത്തി. മുന്നൂറോളം ബന്ധുക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സ്‌റ്റേഷനില്‍ ഇവരെ സ്വീകരിച്ച വളൻറിയര്‍മാര്‍ വെള്ളവും ലഘു ഭക്ഷണവും നല്‍കി. അസീസ് കുമ്മഞ്ചേരി, കെ.എം. കുഞ്ഞുമോന്‍, അബ്‌ദുൽ റഹ്മാന്‍, നസീര്‍ കൊടികുത്തുമല, പി.വി. കുഞ്ഞുമോൻ, സാബു പരിയാരത്ത്, ദാവൂദ് ഖാദര്‍, അയൂബ്, അസീസ് അല്‍ബാബ്, എം.ഇ. പരീത്, കെ.ഐ. കുഞ്ഞുമോന്‍, ഷാജഹാന്‍, ജബ്ബാര്‍ എന്‍.എ.ഡി, ഹംസകോയ എന്നിവരുടെ നേതൃത്വത്തിലാണ് യാത്രക്കാരെ സ്വീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.