പത്രമാധ്യമങ്ങളുടെ ജനപ്രീതി വര്‍ധിച്ചു -മന്ത്രി ജി. സുധാകരന്‍ ആലപ്പുഴ: വിമര്‍ശനങ്ങള്‍ ഏറെ നേരിടേണ്ടി വരുന്നുണ്ടെങ്കിലും പത്രമാധ്യമങ്ങളുടെ ജനപ്രീതി വര്‍ധിച്ചുവരുകയാണെന്ന് മന്ത്രി ജി. സുധാകരന്‍. ആലപ്പുഴ പ്രസ്ക്ലബിെൻറ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ആലപ്പുഴ ഹെല്‍ത്ത് പാര്‍ക്ക് മെഡിക്കല്‍ സെൻററിെൻറ ഹെല്‍ത്ത് കാര്‍ഡ് വിതരണോദ്ഘാടനവും വിവിധ മാധ്യമഅവാര്‍ഡ് നേടിയവര്‍ക്കുള്ള അനുമോദനവും അദ്ദേഹം നിര്‍വഹിച്ചു. ബി.എസ്.എന്‍.എല്ലിെൻറ സൗജന്യ സിം കാര്‍ഡ് വിതരണോദ്ഘാടനം ആലപ്പുഴ നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് നിർവഹിച്ചു. പ്രസ്ക്ലബ് പ്രസിഡൻറ് വി.എസ്. ഉമേഷ് അധ്യക്ഷത വഹിച്ചു. മത്സ്യബോര്‍ഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചന്ദ്രഹാസന്‍ വടുതല, ചേര്‍ത്തല കിന്‍ഡര്‍ ആശുപത്രി ജനറല്‍ മാനേജര്‍ സതീഷ് കുമാര്‍, പ്രസ്ക്ലബ് സെക്രട്ടറി ജി. ഹരികൃഷ്ണന്‍, ട്രഷറര്‍ ജി. അനില്‍കുമാര്‍, വൈസ് പ്രസിഡൻറ് അംജത് പി. ബഷീര്‍, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന വൈസ് പ്രസിഡൻറ് ജാക്‌സൺ ആറാട്ടുകുളം എന്നിവര്‍ സംസാരിച്ചു. ലോറിയിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവം; ലോറി ഡ്രൈവർ പിടിയിൽ അരൂർ: എഴുപുന്നയിൽ രണ്ട് യുവാക്കൾ ലോറിയിടിച്ച് മരിക്കാനിടയായ സംഭവത്തിൽ ഡ്രൈവറെയും ലോറിയും അരൂർ പൊലീസ് തമിഴ്നാട്ടിലെ സേലത്തുനിന്ന് പിടികൂടി. കഴിഞ്ഞ11ന് അർധരാത്രിയോടെയാണ് എഴുപുന്ന ചാണീത്തറ ജിബിൻ (21), എഴുപുന്ന ആശാരിപറമ്പിൽ ജാക്സൺ (22) എന്നിവർ സഞ്ചരിച്ച സ്കൂട്ടറിൽ ലോറിയിടിച്ച് ഇരുവരും തൽക്ഷണം മരിച്ചത്. ഇടിച്ചലോറി നിർത്താതെ പോകുകയായിരുന്നു. വാഹനം ഏതെന്ന് അറിയാതിരുന്നതിനാൽ അജ്ഞാത വാഹനമെന്നായിരുന്നു പൊലീസ് രേഖപ്പെടുത്തിയത്. പിന്നീട് എരമല്ലൂർ മുതൽ വൈറ്റില വരെയും അരൂർ മുതൽ തോപ്പുംപടിവരെയുമുള്ള ഇരുനൂറിലധികം സി.സി.ടി.വി കാമറകൾ പരിശോധിച്ചപ്പോഴാണ് വാഹനത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. 11ന് അർധരാത്രിയോടെ ലോറി അമിതവേഗത്തിൽ പോകുന്നത് കണ്ടതായി ചിലർ പൊലീസിനെ അറിയിച്ചിരുന്നു. കാമറയിൽ ലോറി തെളിഞ്ഞതും പൊലീസിെൻറ തുടരന്വേഷണത്തിന് സഹായകമായി. സേലത്തുനിന്ന് ആടുകളെ കയറ്റിക്കൊണ്ടുവന്ന് മടങ്ങിയ ലോറിയായിരുന്നു. ഡ്രൈവർ ഹരിദാസിനെ സേലത്തെ വീട്ടിൽനിന്നാണ് പിടികൂടിയത്. എസ്.െഎ ടി.എസ്. റെനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ നിസാർ, ടോണി വർഗീസ്, സേവ്യർ, അരുൺകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് ഹരിദാസിനെ പിടികൂടിയത്. പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കി. ധർമോത്സവ് ഉദ്ഘാടനം ബുധനൂർ: ചെങ്ങന്നൂർ എസ്.എൻ.ഡി.പി യൂനിയെൻറ നേതൃത്വത്തിൽ നടന്ന ബുധനൂർ-മാന്നാർ-പെരിങ്ങിലിപ്പുറം മേഖലതല ധർമോത്സവ് പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ചെയർമാൻ അനിൽ പി. ശ്രീരംഗം അധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണവും യൂനിയൻ കൺവീനർ വി.എസ്. സുനിൽകുമാർ ധർമോത്സവ സന്ദേശവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.