കയർ^ജ്യൂട്ട് ഫാക്ടറി തീപിടിത്തം; രണ്ടര ലക്ഷത്തി​െൻറ നഷ്​ടം

കയർ-ജ്യൂട്ട് ഫാക്ടറി തീപിടിത്തം; രണ്ടര ലക്ഷത്തി​െൻറ നഷ്ടം ആലപ്പുഴ: തുമ്പോളിക്ക് സമീപത്തെ എൻ.സി. ജോൺ കയർ-ജ്യൂട്ട് ഫാക്ടറിയിൽ തീപിടിത്തം. ബുധനാഴ്ച വൈകീട്ട് മൂേന്നാടെയാണ് സംഭവം. ഫാക്ടറിയിലെ 40 മീറ്റർ നീളമുള്ള ഡ്രയർ യൂനിറ്റിലാണ് തീപിടിത്തം ഉണ്ടായത്. സംഭവം നടക്കുമ്പോൾ ജ്യൂട്ട് ഉണക്കാൻ ഡ്രയർ പ്രവർത്തിക്കുകയായിരുന്നു. പെെട്ടന്ന് ഡ്രയറി​െൻറ പ്രവർത്തനം നിലച്ച് അമിതമായി യൂനിറ്റ് ചൂടാവുകയും പിന്നീട് തീപിടിക്കുകയുമായിരുന്നു. ഇൗ സമയം ജീവനക്കാരും ഫാക്ടറിയിൽ ഉണ്ടായിരുന്നു. ഡ്രയറിന് പുറത്തേക്ക് തീ വ്യാപിക്കാതിരിക്കാൻ ജീവനക്കാർ ഉടൻ ഫയർ എസ്റ്റിഗ്യൂഷർ ഉപയോഗിച്ചെങ്കിലും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ല. തീയും പുകയും ശക്തമായതോടെ ജീവനക്കാർ പുറത്തേക്ക് ഓടി. വിവരമറിഞ്ഞ് ആലപ്പുഴയിൽനിന്ന് മൂന്ന് യൂനിറ്റ് ഫയർഫോഴ്സ് എത്തി രണ്ട് മണിക്കൂറായി നടത്തിയ പരിശ്രമത്തിനൊടുവിൽ കാര്യങ്ങൾ നിയന്ത്രണവിധേയമാക്കി. ഷോട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. ഏകദേശം രണ്ടര ലക്ഷം രൂപയുടെ ചണം കത്തിനശിച്ചതായി കമ്പനി അധികൃതർ പറഞ്ഞു. സ്റ്റേഷൻ ഓഫിസർ എസ്. സതീശൻ, ലീഡിങ് ഫയർമാൻമാരായ പി.എസ്. ഷാജി, എസ്.കെ. സലിംകുമാർ, പി.എസ്. ജോസഫ്, കെ.ആർ. രഞ്ജിത്ത്, ആർ. കൃഷ്ണദാസ്, മുകേഷ്, ഹരീഷ്, മനോജ്, പ്രവീൺ, ഡ്രൈവർമാരായ ബിനീഷ്, രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികൾക്ക് മനുഷ്യാവകാശ ബോധവത്കരണം നൽകും -പി. മോഹനദാസ് ചേർത്തല: വിദ്യാർഥികൾക്ക് മനുഷ്യാവകാശ സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണം നൽകി മനുഷ്യാവകാശ ലംഘനങ്ങൾ തുടച്ചുനീക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഏറ്റെടുക്കുമെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ്. ചേർത്തല സ​െൻറ് മൈക്കിൾസ് കോളജിൽ മനുഷ്യാവകാശ സംരക്ഷണ ക്ലബി​െൻറയും മനുഷ്യാവകാശ സാക്ഷരത ക്ലാസി​െൻറയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശ കമീഷനിൽ ലഭിക്കുന്ന പരാതികൾ പരമാവധി ആറുമാസം കൊണ്ട് തീർപ്പാക്കും. കേസുകൾ തീർപ്പാക്കാൻ മറ്റ് നിയമസംവിധാനങ്ങൾ എടുക്കുന്ന സമയം മനുഷ്യാവകാശ കമീഷൻ എടുക്കുകയില്ല. ജനങ്ങൾ കമീഷനെ തേടിയല്ല കമീഷൻ ജനങ്ങളെ തേടിയാണ് ചെല്ലുന്നതെന്നും ഏറ്റവും എളുപ്പം നീതി ലഭിക്കുന്ന സംവിധാനമാണ് മനുഷ്യാവകാശ കമീഷെനന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ പ്രവർത്തകൻ അഡ്വ. ഡി.ബി. ബിനു, മനുഷ്യാവകാശ കമീഷൻ സെക്രട്ടറി എസ്.എച്ച്. ജയകേശൻ, കോളജ് പ്രിൻസിപ്പൽ ഡോ. വി. മാത്യു, ഡോ. ടെനി ഡേവിഡ്, മനുഷ്യാവകാശ പ്രവർത്തകൻ എം. ജയ്മോഹൻ, വി.എസ്. അഞ്ജലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.