ചേര്‍ത്തല റെയില്‍വേ സ്‌റ്റേഷനില്‍ ദേശീയപതാക താമരപ്പൂവ്​ കെട്ടി ഉയര്‍ത്തിയത്​ വിവാദമായി

ചേർത്തല: ചേര്‍ത്തല -റെയിൽവേ സ്റ്റേഷനിൽ സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാകയും താമരപ്പൂവും കൂട്ടിക്കെട്ടി ഉയര്‍ത്തിയത് വിവാദമായപ്പോള്‍ സ്റ്റേഷന്‍ അധികൃതര്‍ താമരപ്പൂവ് അഴിച്ചുമാറ്റി. സ്‌റ്റേഷൻ മാസ്റ്ററാണ് പതാക ഉയര്‍ത്തിയത്. ഉയര്‍ത്തിയ പതാകക്കൊപ്പം താമരപ്പൂവ് കെട്ടിയ നിലയില്‍ യാത്രക്കാരില്‍ ചിലര്‍ കണ്ടപ്പോഴാണ് വിവാദത്തിന് തുടക്കമായത്. പ്രാദേശിക ദൃശ്യമാധ്യമങ്ങള്‍ സ്ഥലത്തെത്തി പതാകയും പൂവും ചിത്രീകരിച്ചപ്പോഴാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് പ്രശ്നത്തി​െൻറ ഗൗരവം മനസ്സിലാകുന്നത്. ഇതോടെ കൊടിയിറക്കി താമരപ്പൂവ് നീക്കുകയായിരുന്നു. വിവരമറിഞ്ഞ് ചേര്‍ത്തല എസ്‌.ഐ സി.സി. പ്രതാപചന്ദ്ര​െൻറ നേതൃത്വത്തില്‍ പൊലീസ് എത്തിയപ്പോള്‍ താമരപ്പൂവ് കണ്ടില്ല. തുടര്‍ന്ന് സ്‌റ്റേഷന്‍ മാസ്റ്ററില്‍നിന്ന് വിവരം ശേഖരിച്ച് പൊലീസ് മടങ്ങി. പതാകയില്‍ പൊതിഞ്ഞ് ഉയര്‍ത്തിയ പൂക്കളിലൊന്ന് ചരടില്‍ കുടുങ്ങിയതാണ് സംഭവമെന്ന് സ്‌റ്റേഷന്‍ മാസ്റ്റർ പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് കമ്മിറ്റി റെയില്‍വേ സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സ്റ്റേഷന് മുന്നില്‍ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് ദേശീയപാതയോരത്ത് പ്രതിഷേധയോഗം ചേര്‍ന്നു. കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധിച്ചു. എൻ.സി.പിയും മന്ത്രി തോമസ്ചാണ്ടിയുടെ കോലം കത്തിച്ചു ആലപ്പുഴ: യൂത്ത് കോൺഗ്രസിന് പിന്നാലെ തോമസ് ചാണ്ടിയുടെ പാർട്ടിയായ എൻ.സി.പിയിലെ ഒരു വിഭാഗവും മന്ത്രിയുടെ കോലം കത്തിച്ചു. എ.കെ. ശശീന്ദ്രൻ അനുകൂലികളെന്ന് അവകാശപ്പെടുന്നവരാണ് കോലം കത്തിച്ചത്. മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോലം കത്തിക്കൽ. ഇതോടെ തോമസ് ചാണ്ടിയുടെ വിവാദവിഷയവുമായി ബന്ധപ്പെട്ട് ജില്ലയിൽ എൻ.സി.പിയിലെ ഭിന്നത മറനീക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.