18ന് സ്വകാര്യബസ് പണിമുടക്ക്

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യബസ് ഉടമകൾ വിവിധ ആവശ്യങ്ങളുന്നയിച്ച് 18ന് സൂചനപണിമുടക്ക് നടത്തും. ആവശ്യങ്ങൾ സര്‍ക്കാര്‍ അടിയന്തരമായി പരിഗണിച്ചില്ലെങ്കില്‍ സെപ്റ്റംബര്‍ 14 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും ബസ് ഓപറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തിൽ അറിയിച്ചു. സ്വകാര്യബസ് വ്യവസായം നേരിടുന്ന പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി പലതവണ ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കിയിട്ടും ചര്‍ച്ചക്കുപോലും വിളിക്കാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്ന് ഇവർ വ്യക്തമാക്കി. വിദ്യാര്‍ഥികളുടെയടക്കം യാത്രനിരക്ക് വര്‍ധിപ്പിക്കുക,140 കി.മീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യബസ് പെര്‍മിറ്റുകള്‍ റദ്ദുചെയ്ത നടപടി പിന്‍വലിക്കുക, സ്റ്റേജ് കാര്യേജുകള്‍ക്ക് വര്‍ധിപ്പിച്ച റോഡ് നികുതി പിന്‍വലിക്കുക, പെട്രോളിയം ഉല്‍പന്നങ്ങളെ ചരക്ക് സേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരുക, ഇന്‍ഷുറന്‍സ് പ്രീമിയത്തിലുണ്ടായ വര്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍, ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍, ബസ് ഓപറേറ്റേഴ്‌സ് ഫോറം തുടങ്ങിയ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും. വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് കെ.ബി. സുനീര്‍, നെല്‍സണ്‍ മാത്യു, മോനി കുഴിവേലി, കെ.എം. സിറാജ്, ദീപു എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.