ലാവലിൻ കേസിൽ വിധിക്ക്​ കാക്കാതെ ദാമോദരൻ യാത്രയായി

കൊച്ചി: അടുത്ത ബന്ധം പുലർത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായ ലാവലിൻ കേസി​െൻറ വിധി കേൾക്കാൻ കാത്തുനിൽക്കാതെയാണ് പ്രമുഖ അഭിഭാഷകൻ എം.കെ. ദാമോദര​െൻറ വിടവാങ്ങൽ. രോഗം അലട്ടുേമ്പാഴും കോടതിയിലെത്തി പിണറായിയടക്കമുള്ള പ്രതികളെ കുറ്റമുക്തരാക്കിയതിനെതിരായ റിവിഷൻ ഹരജിയിൽ ശക്തമായ വാദങ്ങളുന്നയിച്ചാണ് ദാമോദരൻ മടങ്ങിയത്. പിന്നീട് ഇതേ കേസിൽ പിണറായിക്കുവേണ്ടി സുപ്രീം കോടതിയിൽനിന്ന് പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവേയുമെത്തി. ഹരജിയിലെ വാദം പൂർത്തിയാക്കി വിധിപറയാൻ മാറ്റിയിരിക്കുകയാണ്. ലാവലിൻ കേസിൽ ഉടൻ വിധിയുണ്ടാകുമെന്ന സൂചനകൾ നിലനിൽക്കേയാണ് ദാമോദരൻ യാത്രയായത്. എന്നും പാർട്ടിക്കൊപ്പം സഞ്ചരിച്ച ശക്തനായ അഭിഭാഷകനായിരുന്നു ദാമോദരൻ. വിദ്യാർഥി കാലഘട്ടം മുതൽ ആരംഭിച്ച പാർട്ടി ബന്ധം അടിയന്തരാവസ്ഥക്കാലത്ത് ജയിലിലുമെത്തിച്ചു. ജയിലിലായിരുന്നപ്പോഴാണ് അഭിഭാഷകനെന്ന നിലയിലുള്ള തട്ടകം തലശ്ശേരിയിൽനിന്ന് െകാച്ചിയിലേക്ക് മാറ്റാൻ തീരുമാനമെടുത്തത്. അഭിഭാഷകവൃത്തിയിൽ കൂടുതൽ ശ്രദ്ധിക്കാനും മുഴുസമയ രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കാനുമായിരുന്നു ഇൗ തീരുമാനം. മാതാപിതാക്കളുടെ പ്രേരണയും ഇതിന് കാരണമായി. എന്നാൽ, കൊച്ചിയിലെത്തിയിട്ടും പാർട്ടിയും നേതാക്കളുമായുള്ള ബന്ധം നിലനിർത്തി. പാർട്ടി പ്രതിസ്ഥാനത്തായാലും വാദിയായാലും ആ അറ്റത്ത് ദാമോദരൻ വക്കീലി​െൻറ സാന്നിധ്യം ഉറപ്പായിരുന്നു. പിണറായി വിജയൻ അടക്കമുള്ളവരുടെ വിശ്വസ്തനുമായിരുന്നു അദ്ദേഹം. സന്നതെടുത്ത് രണ്ടുവർഷം കൊണ്ടുതന്നെ അഭിഭാഷകരംഗത്ത് പ്രാഗല്ഭ്യം തെളിയിച്ച് സ്വതന്ത്ര അഭിഭാഷകനായി മാറിയെങ്കിലും സീനിയർ അഭിഭാഷകരുടെ ഒാഫിസുകളിലെ സാന്നിധ്യം അദ്ദേഹം പൂർണമായും ഒഴിവാക്കിയില്ല. 1964 മുതൽ 67 വരെ തലശ്ശേരിയിലെ അഭിഭാഷക കാലഘട്ടം ഏറെ ഉപയോഗപ്രദമായിരുന്നെന്ന് അദ്ദേഹം പറയുമായിരുന്നു. തലശ്ശേരി, പുൽപ്പള്ളി കേസുകളിൽ പ്രതികളായ നക്സലൈറ്റുകാർക്കുവേണ്ടി ഹാജരായത് ദാമോദരനായിരുന്നു. രാഷ്ട്രീയ സംഘർഷത്തിനിടെ യാത്രക്കാരുമായി പോയ ബസ് കത്തിച്ച കേസ്, സോമൻ കേസ് എന്നറിയപ്പെടുന്ന എസ്.െഎ ആത്മഹത്യ ചെയ്ത കേസ്, രണ്ട് എം.എൽ.എമാർ പ്രതിയായ രാഷ്ട്രീയ കൊലക്കേസ്, കാബിനറ്റ് മന്ത്രിയെയും ഗവർണെറയും ആക്രമിച്ച കേസ് എന്നിവയിൽ വാദം നടത്തിയതിലൂടെ അദ്ദേഹം ഏറെ പ്രശസ്തനായി. ഷുക്കൂർ കേസിൽ പി. ജയരാജനും ടി.വി. രാജേഷ് എം.എൽ.എക്കും വേണ്ടി നൽകിയ വിവിധ ഹരജികളിൽ ഹൈകോടതിയിൽ ഹാജരായതും ദാമോദരനായിരുന്നു. പാർട്ടിക്കാർക്കുവേണ്ടി മാത്രമല്ല, വിജിലൻസ് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കെ.എം. മാണിക്കും കശുവണ്ടി വികസന കോർപറേഷൻ ചെയർമാനായിരുന്ന െഎ.എൻ.ടി.യു.സി നേതാവ് ആർ. ചന്ദ്രശേഖരനുവേണ്ടിയും അടുത്തിടെ അദ്ദേഹം ഹാജരായിട്ടുണ്ട്. പലപ്പോഴും വിവാദങ്ങളിലൂടെ കടന്നുപോയ ആളാണ് ദാമോദരൻ. െഎസ്ക്രീം കേസിലെ നിയമോപദേശമടക്കം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സർക്കാറിനെതിരായ കേസുകളിൽ സർക്കാറി​െൻറ ഭാഗമായ ദാമോദരൻ ഹാജരാകുെന്നന്ന വിവാദങ്ങളുമുണ്ടായി. ചില സംഭവങ്ങൾക്ക് പിന്നിൽ ദാമോദര​െൻറ പങ്കാളിത്തം ആരോപിക്കപ്പെട്ടു. എന്നാൽ, ആരോപണങ്ങൾ ഉയർന്ന പല കാര്യങ്ങളിലും താൻ നിരപരാധിയാണെന്ന് ദാമോദരൻ വിശ്വസ്തരോട് പലവട്ടം പറഞ്ഞിട്ടുണ്ട്. സീനിയർ-ജൂനിയർ ഭേദമില്ലാതെ അഭിഭാഷകരുടെ വിശ്വസ്ത സുഹൃത്തായിരുന്നു. അഭിഭാഷകർ പ്രശ്നങ്ങൾ നേരിടുേമ്പാൾ മാത്രമല്ല, നിയമപരമായ സംശയനിവാരണത്തിനും സമീപിച്ചിരുന്നത് എം.കെ.ഡി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ദാമോദരനെയാണ്. ഏതുസമയത്തും കൃത്യമായ ഉപദേശവും നിർദേശവും നൽകാൻ അദ്ദേഹം തയാറുമായിരുന്നു. ജഡ്ജിമാർ പോലും ചിലപ്പോൾ അദ്ദേഹത്തി​െൻറ സഹായം തേടാറുണ്ടായിരുന്നു. നിയമത്തി​െൻറ പാഠപുസ്തകമാണ് ദാമോദര​െൻറ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.