ആലുവ: സ്വന്തം വാർഡിലെ സർക്കാർ സ്‌കൂളിൽ പട്ടികജാതി വിഭാഗത്തില്‍പെട്ട വനിത പഞ്ചായത്ത് അംഗത്തെ സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ സമ്മതിച്ചില്ലെന്ന് പരാതി. കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ ഉളിയന്നൂര്‍ വാര്‍ഡ് അംഗം നിഷ ബിജുവാണ് ആലുവ പൊലീസിൽ പരാതി നല്‍കിയത്. ഉളിയന്നൂര്‍ ഗവ. എല്‍.പി സ്‌കൂളിലാണ് പ്രശ്നങ്ങളുണ്ടായത്. രാവിലെ ഒമ്പതോടെ നിഷ പതാക ഉയര്‍ത്താന്‍ എത്തിയപ്പോള്‍ സ്‌കൂളുമായി ബന്ധപ്പെട്ട ചിലര്‍ തടയുകയായിരുെന്നന്ന് പരാതിയിൽ പറയുന്നു. ജനപ്രതിനിധികള്‍ പതാക ഉയര്‍ത്താന്‍ പാടില്ലെന്ന സര്‍ക്കുലര്‍ നിലവിലുണ്ടെന്നുപറഞ്ഞാണ് മൂന്നുപേര്‍ തടഞ്ഞത്. സര്‍ക്കുലര്‍ കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഫോട്ടോഷോപ് ഉപയോഗിച്ച് തിരുത്തൽ വരുത്തിയ വാട്സ്ആപ് പോസ്‌റ്റാണ് കാണിച്ചത്. നിഷ പതാക ഉയര്‍ത്താൻ ശ്രമിച്ചപ്പോള്‍ ചരടില്‍ തൂങ്ങി പതാകയെ അവഹേളിക്കാന്‍ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. തര്‍ക്കം നീണ്ടതോടെ ഉളിയന്നൂര്‍ സ്‌കൂളില്‍ മാത്രം പതാക ഉയര്‍ത്താന്‍ കഴിയാതെ വന്നു. ഒരുമണിക്കൂര്‍ നീണ്ട വാദപ്രതിവാദത്തിനൊടുവില്‍ ആലുവ എ.ഇ.ഒ സ്‌കൂളില്‍ നേരിട്ടെത്തിയാണ് പ്രശ്‌നപരിഹാരം കണ്ടത്. പഞ്ചായത്ത് അംഗത്തിനോടും പ്രധാന അധ്യാപികയോടും ഒരുമിച്ച് പതാക ഉയര്‍ത്താന്‍ നിർദേശിച്ച് പ്രശ്‌നത്തിന് പരിഹാരം കാണുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.