നഷ്ടമായത് കരുത്തനായ നിയമപരിരക്ഷകനെ -പിണറായി തിരുവനന്തപുരം: ജനാധിപത്യ കേരളത്തിെൻറ കരുത്തനായ നിയമപരിരക്ഷകനെയാണ് അഡ്വ.എം.കെ. ദാമോദരെൻറ നിര്യാണത്തിലൂടെ കേരളത്തിന് നഷ്ടപ്പെട്ടെതന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഭിഭാഷകവൃത്തിയിൽ നൈതികവും ധാർമികവുമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് നീതിന്യായരംഗത്തിെൻറ പൊതുവായ അന്തസ്സും വിശ്വാസ്യതയും പരിരക്ഷിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ഏറെ പ്രാധാന്യമുള്ളതാെണന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തിപരമായി തനിക്ക് ദീർഘകാലത്തെ അടുപ്പമുള്ള പ്രിയപ്പെട്ട സുഹൃത്തിനെയാണ് നഷ്ടപ്പെട്ടത്. വ്യക്തിപരമായനിലയിലായാലും സാമൂഹികമായനിലയിലായാലും പരിഹരിക്കാനാകാത്ത നഷ്ടമാണ് എം.കെ. ദാമോദരെൻറ വിയോഗമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.