കെ.എസ്​.ആർ.ടി.സി സ്​ഥലം മാറ്റത്തിനെതിരെ ഹരജി

കൊച്ചി: കെ.എസ്.ആർ.ടി.സി സമരത്തെ തുടർന്നുള്ള സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് തൽസ്ഥിതി തുടരാൻ ഹൈകോടതി ഉത്തരവ്. ഈ മാസം രണ്ടിന് നടന്ന സമരത്തെ തുടര്‍ന്ന് സ്ഥലം മാറ്റിയിട്ടും ഇതു വരെ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാകാത്തവരുടെ ഹരജിയിലാണ് ഉത്തരവ്. നിലവിലെ സ്ഥലത്ത് തന്നെ രണ്ടാഴ്ച കൂടി തുടരാമെന്ന് ഹൈകോടതി വ്യക്തമാക്കി. ഹരജിയില്‍ കെ.എസ്.ആർ.ടി.സിയോട് കോടതി വിശദീകരണം തേടി. സമരത്തെ തുടര്‍ന്ന് 137 കണ്ടക്ടര്‍മാരെയും 127 ഡ്രൈവര്‍മാരെയുമാണ് അധികൃതര്‍ സ്ഥലം മാറ്റിയത്. വിദൂര സ്ഥലങ്ങളിലേക്കാണ് പലരെയും മാറ്റിയത്. കോര്‍പറേഷ​െൻറ ഭരണപരമായ ആവശ്യത്തെ തുടര്‍ന്നാണ് സ്ഥലം മാറ്റിയതെന്നും ശിക്ഷ നടപടിയല്ലെന്നുമാണ് കെ.എസ്.ആർ.ടി.സി നിലപാട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.