അതിരപ്പിള്ളി പദ്ധതിക്ക് പിന്നിൽ നിർമാണ ലോബി^ മാധവ് ഗാഡ്ഗിൽ

അതിരപ്പിള്ളി പദ്ധതിക്ക് പിന്നിൽ നിർമാണ ലോബി- മാധവ് ഗാഡ്ഗിൽ കൊച്ചി : അതിരപ്പിള്ളി പദ്ധതിക്ക് പിന്നിൽ നിർമാണ ലോബിയെന്ന് പരിസ്ഥിതി പ്രവർത്തകൻ മാധവ് ഗാഡ്ഗിൽ. പദ്ധതിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ സർക്കാറിനോട് എന്ത് പറയാനാണെന്നും സമൂഹത്തി​െൻറയല്ല മറിച്ച് ചിലരുടെ താൽപര്യങ്ങളാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം പോലൊരു സംസ്ഥാനത്ത് ഒരിക്കലും ന്യായീകരിക്കാവുന്ന പദ്ധതിയല്ല അതിരപ്പിള്ളി. സൗരോർജ പദ്ധതികളാണ് നാടിന് അനുയോജ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.