കൊച്ചി: കല്യാൺ ജ്വല്ലേഴ്സിെൻറ നവീകരിച്ച ഷോറൂം തൃശൂരിൽ ബ്രാൻഡ് അംബാസഡർമാരായ മഞ്ജു വാര്യർ, പ്രഭു ഗണേശൻ, നാഗാർജുന എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ, എക്സിക്യൂട്ടിവ് ഡറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ എന്നിവരും സംബന്ധിച്ചു. തൃശൂർ നോർത്ത് റൗണ്ടിലാണ് ഷോറൂം. വൈവിധ്യമാർന്ന ഡിസൈനുകളുടെ വിപുല ആഭരണശേഖരവും മികച്ച ഷോപ്പിങ് അനുഭവവും ആഗോളനിലവാരത്തിെല ഗുണമേന്മയും വിലയിലെ സുതാര്യതയുമാണ് പുതിയ ഷോറൂം ലഭ്യമാക്കുന്നതെന്ന് കല്യാണരാമൻ പറഞ്ഞു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്വർണം, ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ നിബന്ധനകൾക്ക് വിധേയമായി സൗജന്യമായി സ്വർണനാണയങ്ങൾ സ്വന്തമാക്കാം. 25,000 രൂപയുടെ സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ഒരുസ്വർണനാണയവും 25,000 രൂപയുടെ ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ട് സ്വർണനാണയവുമാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.