പിറവം മേഖലയിൽ ഇന്ന് സ്വകാര്യബസ് പണിമുടക്ക്

പിറവം: പിറവം മേഖലയിലെ സ്വകാര്യബസുകൾ വ്യാഴാഴ്ച പണിമുടക്കും. സ്വകാര്യബസ് ജീവനക്കാരും പിറവത്തെ സ്വകാര്യ ഐ.ടി.ഐ വിദ്യാർഥികളും തമ്മിലുണ്ടായ അടിപിടിയെത്തുടർന്നാണ് ഒരുവിഭാഗം തൊഴിലാളികൾ സമരം പ്രഖ്യാപിച്ചത്. ബുധനാഴ്ച വൈകീട്ട് 6.30 ഒാടെയാണ് സംഭവം. എറണാകുളം-കുമളി റൂട്ടിൽ ഓടുന്ന ഹോളി കിങ്സ് ബസ് മുല്ലൂർപടിയിൽ തടഞ്ഞ് ആക്രമിച്ചതായാണ് പരാതി. പരിക്കേറ്റ കണ്ടക്ടർ മിലൻ (32) ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.