ആലുവ: നഗരസഭ മൂന്നാം വാർഡിലെ അംഗൻവാടിയിൽ സ്വാതന്ത്രദിനാഘോഷവും പതാക ഉയർത്തലും നടത്തി. വാർഡ് കൗൺസിലർ സാജിത സഗീർ പതാക ഉയർത്തി. വെൽഫയർ കമ്മിറ്റി അംഗങ്ങളായ പി എം റഷീദ്, പി.വി.ഇബ്രാഹിം , പി.എം.ഫിറോസ്, ബാലസുബ്രഹ്മണ്യം, എ.മുസ്തഫ എന്നിവർ സംസാരിച്ചു. അംഗൻവാടി വർക്കർ സജിത ഷിബു സ്വാഗതം പറഞ്ഞു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മധുരം നൽകി. തുരുത്ത് റോട്ടറി ഗ്രാമദളം വായനശാലയിൽ പ്രസിഡൻറ് പി.സി. സതീഷ് കുമാർ പതാക ഉയർത്തി. സെക്രട്ടറി കെ.പി. അശോകൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. മന്നം ഇസ്‌ലാമിക് യു.പി. സ്‌കൂളിൽ പ്രധാന അധ്യാപിക അസീല പതാക ഉയർത്തി. നൂറുൽ ഇസ്‌ലാം ട്രസ്‌റ്റ് ചെയർമാൻ എ.കെ.അബ്‌ദുൽ ഖാദർ സന്ദേശം നൽകി. അംന ഹനാൻ, ട്രസ്‌റ്റ് സെക്രട്ടറി വി.കെ.അബ്‌ദുൽ ജബ്ബാർ, മുഹമ്മദ് ജാസിം, ഇ.എ.അമീർ അഹ്‌സൻ എന്നിവർ സംസാരിച്ചു. അംന ഫാത്തിമ, ഹുസ്ന എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. ട്രസ്‌റ്റ് അഡ്മിനിസ്ട്രേറ്റർ കെ.എം.ഹൈദ്രോസ് കുട്ടി സ്വാതന്ത്ര്യദിന പതിപ്പ് പ്രകാശനം ചെയ്തു. എടയപ്പുറം കെ.എം സി.സ്കൂളിൽ ജമാഅത്ത് പ്രസിഡൻറ് കെ.കെ.മുഹമ്മദ് കല്ലുങ്കൽപതാക ഉയർത്തി. ജമാഅത്ത് സെക്രട്ടറി അസീസ് പെരുമ്പിള്ളി, സ്കൂൾ കൺവീനർമാരായ നസീർ കരേടത്ത്, അഡ്വ.പി.എ. നിസാർ, പരീക്കുട്ടി മുഡൂർ, പ്രധാന അധ്യാപിക വിമല, പി.ടി.എ പ്രസിഡൻറ് അലി മാളിയേക്കൽ എന്നിവർ പങ്കെടുത്തു. മുസ്‌ലിം യൂത്ത് ലീഗ് സംസ്‌ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം സംസ്‌ഥാന വ്യാപകമായി നടത്തി വരുന്ന ലാകോൺവിവെൻസിയ കാമ്പയിെൻറ ഭാഗമായി സ്വാതന്ത്ര്യ ദിനത്തിൽ യൂത്ത് ലീഗ് എടയപ്പുറം ശാഖയിൽ യൂനിറ്റിഡേ സംഘടിപ്പിച്ചു. വാർഡ് അംഗം സാഹിദ അബ്‌ദുൽ സലാം ദേശീയ പതാക ഉയർത്തി. ജില്ല വർക്കിങ് കമ്മിറ്റി അംഗം വി.കെ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ആലുവ നിയോജക മണ്ഡലം സെക്രട്ടറി വി.എം നാസർ പ്രമേയ പ്രഭാഷണം നടത്തി . മണ്ഡലം വൈസ് പ്രസിഡൻറ് അഡ്വ.എം.എ. അഷറഫ്, ഐ.എൻ.സി.എ.എസ് അബൂദബി സെക്രട്ടറി സാഹിൽ ഹാരിസ്, എം.ബി ഇസ്ഹാക്ക്, കെ.പി റാഫി, എം.ബി ഉസ്മാൻ, അബൂബക്കർ പ്രവാസി,കരിം കുടിലുങ്കൽ, എം.എ ആഷിഖ്,മുഹമ്മദ് അസ്‌ലം, എം.എ അബൂബക്കർ എന്നിവർ സംസാരിച്ചു. എടയപ്പുറം മുസ്‌ലിം വെൽഫെയർ അസോസിയേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു . പ്രസിഡൻറ് കെ.പി.നാസർ ദേശീയ പതാക ഉയർത്തി . സെക്രട്ടറി വി.എം നാസർ അധ്യക്ഷത വഹിച്ചു. എം.പി.നാസർ, കെ.എം.അൻവർ, ഇ.കെ കുഞ്ഞുമുഹമ്മദ്, കെ.കെ. അനീഷ്, കെ.ഐ. ഷംസു, പി.എം. സിദ്ദീഖ്, പി.എം. ഹുസൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.