മൂവാറ്റുപുഴ: ഉത്തർപ്രദേശിലെ സർക്കാർ മെഡിക്കൽ കോളജിൽ ഓക്സിജൻ കിട്ടാതെ മരിച്ച കുഞ്ഞുങ്ങൾക്ക് ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി ദീപം തെളിച്ച് സ്മരണാഞ്ജലി അർപ്പിച്ചു. സ്വാതന്ത്ര്യദിനത്തിൽ കല്ലൂർക്കാട്ട് സംഘടിപ്പിച്ച യുവജന പ്രതിരോധ സംഗമവേദിയിലായിരുന്നു അനുസ്മരണം. 'മതനിരപേക്ഷതയുടെ കാവലാളാവുക, നവലിബറൽ നയങ്ങളെ ചെറുക്കുക' എന്ന മുദ്രാവാക്യവുമായാണ് യുവജന പ്രതിരോധം നടത്തിയത്. യുവജനറാലിയും സംഘടിപ്പിച്ചു. തുടർന്ന് ചേർന്ന പൊതുസമ്മേളനം ഡി.വൈ.എഫ്.ഐ മുൻ കേന്ദ്ര കമ്മിറ്റി അംഗം സി.ബി. ദേവദർശനൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി എം.ആർ. പ്രഭാകരൻ, ലോക്കൽ സെക്രട്ടറി ടോമി ജോസഫ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി സജി ജോർജ്, പ്രസിഡൻറ് ആർ. രാകേഷ്, വൈസ് പ്രസിഡൻറ് ഫെബിൻ പി. മൂസ, മേഖല സെക്രട്ടറി എസ്. പ്രശാന്ത്, പ്രസിഡൻറ് ഭരത് പ്രസാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.