എല്ലാം ശരിയാക്കാമെന്ന് പറഞ്ഞവർ ഒന്നും ശരിയാക്കിയില്ല -^എം.എം. ഹസൻ

എല്ലാം ശരിയാക്കാമെന്ന് പറഞ്ഞവർ ഒന്നും ശരിയാക്കിയില്ല --എം.എം. ഹസൻ കിഴക്കമ്പലം: എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ എൽ.ഡി.എഫ് മുന്നണി ഒന്നും ശരിയാക്കിയില്ലെന്ന് മാത്രമല്ല, റേഷൻപോലും മുട്ടിച്ചെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ ആരോപിച്ചു. അഞ്ചുവർഷം വിലക്കയറ്റമുണ്ടാകില്ലെന്ന് പറഞ്ഞ എൽ.ഡി.എഫ് ഭരണത്തിൽ വില മൂന്നിരട്ടി വർധിച്ചു. സർക്കാർ ഉറക്കത്തിലാണെന്നും ഹസൻ പറഞ്ഞു. കോൺഗ്രസ് പഴങ്ങനാട് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ഭരണത്തിൽ ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും ഓക്സിജൻ കിട്ടാതെ മരിച്ചുവീഴുകയാണ്. കോൺഗ്രസി​െൻറ തിരിച്ചുവരവിന് ജനങ്ങൾ കാത്തിരിക്കുകയാണെന്നും ഹസൻ ചൂണ്ടിക്കാട്ടി. എം.ആർ. ആൻറണി അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി അംഗം ബെന്നി ബഹനാൻ, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സി.ജെ. ജേക്കബ്, മണ്ഡലം പ്രസിഡൻറ് ഏലിയാസ് കാരിപ്ര, എം.പി. രാജൻ, ജേക്കബ് സി. മാത്യു, ടി.എച്ച്. അബ്ദുൽ ജബ്ബാർ, കെ.വി. ആൻറണി, ബി.ജയകുമാർ, ജോളി ബേബി, ചാക്കോ പി. മാണി, പി.എച്ച്. അനൂപ്, സാബു പൈലി, നെൽസൺ മാത്യു, സജി പോൾ, സിസിലി ജോയി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.