മലമ്പാമ്പിനെ പിടികൂടി കാട്ടിൽ വിട്ടു

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ ഊരംകുഴിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽനിന്ന് മലമ്പാമ്പിനെ പിടികൂടി. കൊളത്തായിക്കടി ചാരുദാസ‍​െൻറ പുരയിടത്തിൽനിന്ന് ചൊവ്വാഴ്ച വൈകീട്ടാണ് വലിയ മലമ്പാമ്പിനെ കണ്ടത്. നാട്ടുകാർ തട്ടേക്കാട് പക്ഷിസങ്കേതത്തിൽ വിവരം അറിയിച്ചതിനെത്തുടർന്ന് എത്തിയ വനപാലകരും വാച്ചർമാരും നാട്ടുകാരുടെ സഹായത്തോടെ 12 അടി നീളമുള്ള പാമ്പിനെ പിടികൂടി. പിടികൂടിയ മലമ്പാമ്പിനെ നിരീക്ഷണ വിധേയമാക്കി മറ്റ് പ്രശ്നങ്ങൾ ഇെല്ലന്ന് ഉറപ്പു വരുത്തിയശേഷം വനത്തിൽ വിട്ടു. എ.ഐ.വൈ.എഫ് സമര ഐക്യസംഗമം കോതമംഗലം: ഹിന്ദുത്വ അജണ്ടയുമായി സംഘ്പരിവാർ രാജ്യമാകെ കലാപം സൃഷ്്ടിക്കുമ്പോൾ വിഘടിച്ചുനിൽക്കുകയല്ല കൂടുതൽ വിപുലമായ ഐക്യനിര കെട്ടിപ്പടുക്കുകയാണ് വേണ്ടതെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി എൻ.അരുൺ. സ്വാതന്ത്ര്യദിനത്തിൽ കുട്ടമ്പുഴയിൽ എ.ഐ.വൈ.എഫ് സംഘടിപ്പിച്ച സമര ഐക്യസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു. മണ്ഡലം പ്രസിഡൻറ് എസ്.വിഷ്ണു അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് ജില്ല വൈസ് പ്രസിഡൻറ് പി.കെ. രാജേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ഇ.കെ. ശിവൻ, സി.എസ്. നാരായണൻ നായർ, മണ്ഡലം സെക്രട്ടറി എം.കെ. രാമചന്ദ്രൻ, കുട്ടമ്പുഴ പഞ്ചായത്ത് വൈസ് പ്രസി. കെ.കെ. ബൈജു, സി.പി.ഐ കുട്ടമ്പുഴ ലോക്കൽ സെക്രട്ടറി വി.ഒ. ബെന്നി എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എൻ.യു. നാസർ സ്വാഗതവും സ്റ്റാൻലി സ്റ്റീഫൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.