പള്ളിപ്പുറം കോട്ടയില്‍ ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യദിനാഘോഷം ശ്രദ്ധേയമായി

വൈപ്പിന്‍: പള്ളിപ്പുറം പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂള്‍ വിദ്യാർഥികള്‍ പള്ളിപ്പുറം കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിനാഘോഷം ശ്രദ്ധ ആകര്‍ഷിച്ചു. മുനമ്പം കച്ചേരി മൈതാനിയില്‍ എത്തിയ കുട്ടികള്‍ സാമൂഹ്യപ്രവര്‍ത്തകരും പഞ്ചായത്ത് അധികൃതരും താളമേളങ്ങളുടെ അകമ്പടിയോടെ ആനയിച്ചു. കോട്ടക്കരുകില്‍ സ്ഥിതിചെയ്യുന്ന മുനമ്പം പൊലീസ് സ്‌റ്റേഷനിലെ സംഘം എസ്.ഐ. അരുണി​െൻറ നേതൃത്വത്തില്‍ സ്വാഗതഗാനം ആലപിച്ച് സ്വീകരിച്ചു. സ്വാതന്ത്ര്യദിന സമ്മേളനം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാധിക സതീഷ്, ബിന്ദു തങ്കച്ചന്‍, ചന്ദ്രമതി സുരേന്ദ്രന്‍, ബേബി നടേശന്‍, മേരി ഷൈന്‍, കെ.എം. പ്രസൂ ണ്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഷീബ വിശ്വനാഥ്, സുധാസ് തായാട്ട്. സാക്ഷര പ്രേരകമാരായ കെ.ബി. രാജീവ്, പി.എം. മിനി, സ്‌കൂള്‍ ധ്യാപിക ബിന്ദു എന്നിവര്‍ സംസാരിച്ചു. ഗാനങ്ങള്‍ക്കൊപ്പം വിദ്യാര്‍ഥികളായ നോബി, സൗമ്യ, സുരേഷ്, ജയന്‍ എന്നിവര്‍ നൃത്തച്ചുവട് െവച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.