സ്വാതന്ത്ര്യ ദിനാഘോഷം

കോലഞ്ചേരി: ആഘോഷവും ബോധവത്കരണവും മാലിന്യ നിർമാർജന പ്രവർത്തനങ്ങളുമായി നാടെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ​െൻറ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് യൂനിറ്റി​െൻറ നേതൃത്വത്തിൽ മരങ്ങാട്ടുമോളേൽ കോളനിയിൽ മാലിന്യ നിർമാർജന ബോധവത്കരണം നടത്തി. വാർഡ് അംഗം പോൾ വെട്ടിക്കാടൻ ഉദ്ഘാടനം ചെയ്തു. ആഘോഷങ്ങൾക്ക് തുടക്കമിട്ട് പ്രിൻസിപ്പൽ പി.പി. മിനിമോൾ പതാക ഉയർത്തി. വിരമിച്ച ജവാന്മാരെ ആദരിച്ചു. നീറാംമുഗൾ ജെ.ബി. സ്കൂളിൽ പഞ്ചായത്ത് അംഗം സി.ടി. അഭിലാഷ് പതാക ഉയർത്തി. ജിനു വർഗീസ്, സി.ഒ. ജേക്കബ്, എൻ.വി.ജോർജ്, കെ.എ.കുമാരൻ, ഷേബ.കെ.വർഗീസ്, സാൻറി.എം.പോൾ എന്നിവർ സംസാരിച്ചു. റാലിയും സംഘടിപ്പിച്ചു. സ​െൻറ് പീറ്റേഴ്സ് കോളജ്, സ്കൂൾ എൻ.സി.സി യൂനിറ്റുകൾ സംയുക്തമായി നടത്തിയ ആഘോഷം കോളജ് സെക്രട്ടറി വിജു ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എം.എ. റെജി, ജെയിൻ മാത്യു, ജിൻ അലക്സാണ്ടർ, രഞ്ജിത് പോൾ എന്നിവർ നേതൃത്വം നൽകി. ആർമി, എയർഫോഴ്സ്, എൻ.സി.സി വിഭാഗങ്ങളുടെ പരേഡും നടന്നു. പുത്തൻകുരിശ് എം.ജി.എം ഹൈസ്കൂളിലെ ആഘോഷം പഞ്ചായത്ത് വൈസ് പ്രസിഡൻറ് അംബിക നന്ദനൻ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ മാസികയുടെ പ്രകാശനം പിടി.എ പ്രസിഡൻറ് കെ.ഐ. മാത്യൂസ് നിർവഹിച്ചു. റാലി, ക്വിസ്, ദേശഭക്തിഗാന മത്സരം, സ്കിറ്റ്, ലഘുനാടകം, ടാബ്ലോ എന്നിവയും നടന്നു. കോലഞ്ചേരി ലയൺസ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ കടയിരുപ്പ് റോഡി​െൻറ ഇരുവശങ്ങളും ശുചീകരിച്ചു. മാമല ശ്രീനാരായണ എൽ.പി സ്കൂളി​െൻറ ആഭിമുഖ്യത്തിൽ പുകവലിവിരുദ്ധ സന്ദേശം പ്രചരിപ്പിച്ചു. വിദ്യാർഥിയുടെ പിതാവ് പുകവലി അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. പുകവലി വിരുദ്ധ ലഘുലേഖകളും വിതരണം ചെയ്തു. എ.കെ. രാജീവ്, റെജി ഇല്ലിക്കപറമ്പിൽ, സിന്ധുരാഘവൻ എന്നിവർ നേതൃത്വം നൽകി. വർണശബളമായ റാലിയും നടന്നു. രാമമംഗലം ഹൈസ്കൂളിൽ പ്രധാനാധ്യാപകൻ മണി പി. കൃഷ്ണൻ ആഘോഷം ഉദ്ഘാടനം ചെയ്തു. ജൂനിയർ ഇംഗ്ലീഷ് മീഡിയം പി.ടി.എ പ്രസിഡൻറ് ബിനു മോളേൽ അധ്യക്ഷനായി. റാലി, നൃത്തശിൽപം, തെരുവുനാടകം, ദേശഭക്തിഗാനം എന്നിവയും നടന്നു കൂത്താട്ടുകുളം: പുതുവേലി ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിൽ പ്രധാനാധ്യാപിക ടി.കെ. രാജമ്മ പതാക ഉയര്‍ത്തി. പി.ടി.എ പ്രസിഡൻറ് സജി ജോണ്‍ അധ്യക്ഷത വഹിച്ചു. മൂത്തോലപുരം സ​െൻറ് ജോര്‍ജ് എല്‍.പി. സ്കൂളിൽ ഇലഞ്ഞി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍ റെജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ്‌ പാണ്ടിയാമാക്കില്‍ അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ സമര ചരിത്രം സമരഭടനിൽ നിന്നും അടുത്തറിഞ്ഞായിരുന്നു കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിലെ ആഘോഷം. 88 കാരനായ കിഴകൊമ്പ് തെക്കേടത്ത് ജോസഫ് കുട്ടികൾക്ക് 1945ൽ കൂത്താട്ടുകുളത്തു നടന്ന സമരവും പൊലീസ് മർദനവും വിവരിച്ചു. വാർഡ് കൗൺസിലർ പി.സി. ജോസ്, പി.ടി.എ പ്രസിഡൻറ് ജോമോൻ കുര്യാക്കോസ് എന്നിവർ ചേർന്ന് ജോസഫിനെ ആദരിച്ചു. സ്കൂളിൽ നിന്നാരംഭിച്ച റാലി വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി.എൻ. പ്രഭകുമാർ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.