മഹാത്മാഗാന്ധിയെ നേരിൽ കാണാനും പാദം വന്ദിക്കാനും കഴിഞ്ഞതിെൻറ സുകൃത സ്മൃതി ഇന്നും കുട്ടപ്പെൻറ മനസ്സിലുണ്ട്. സ്വാതന്ത്ര്യത്തിെൻറ എഴുപതാം നാളിലും പഴയകാല ഓർമകൾക്ക് ജീവനുണ്ട്. അത് നൽകുന്ന അഭിമാനത്തിന് അതിരുമില്ല. സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ദേശീയ പ്രസ്ഥാനത്തിെൻറ ഭാഗമായി ഖദർ വസ്ത്രം മാത്രം ധരിച്ച് ജീവിക്കുന്ന ഇൗ 98കാരെൻറ മനസ്സിൽ സ്വാതന്ത്ര്യസമര കാലത്തെ ആവേശത്തിെൻറ സ്മരണകൾ ഇന്നും ഉണ്ട്. ഗാന്ധിജി പകർന്നുനൽകിയ ആദർശ സംഹിത കൈവിടാതെയാണ് ജീവിതം. ഹരിപ്പാട് പിലാപ്പുഴ വാലേത്ത് പുത്തൻവീട്ടിലാണ് താമസം. സ്കൂളിൽ പഠിക്കുന്ന കാലം. പതിമൂന്നോ പതിനാലോ വയസ്സുള്ളപ്പോഴാണ് കുട്ടപ്പൻ ഹരിപ്പാട്ട് എത്തിയ മഹാത്മാഗാന്ധിയെ നേരിൽ കാണുന്നത്. 1937-ൽ ആണ് ആ അപൂർവ സംഭവം. മഹാത്മാഗാന്ധി കേരളത്തിൽ എത്തുകയും വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കുകയും ചെയ്ത സമയത്താണ് ഹരിപ്പാട്ടെത്തുന്നതെന്ന് കുട്ടപ്പൻ പറയുന്നു. ഹരിപ്പാട്ടെ ടി.ബി.യിലെ മുസാവരി ബംഗ്ലാവിൽ ഗാന്ധിജി ഒരു രാത്രി താമസിച്ചു. പിറ്റേന്ന് പുലർച്ചെ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഗാന്ധിജി ദർശനത്തിന് എത്തിയപ്പോഴാണ് കുട്ടപ്പന് ഗാന്ധിജിയെ കാണാൻ കഴിഞ്ഞത്. തൊഴുകൈകളുമായി കുട്ടപ്പൻ അദ്ദേഹത്തിെൻറ കാൽക്കൽ വീഴുകയായിരുന്നു. പിന്നെ കാൽതൊട്ട് വന്ദിച്ചു. ആ കാലം തൊട്ട് ഉറച്ച ഗാന്ധിയനും പിന്നീട് കോൺഗ്രസുകാരനുമായി. 1953 മുതൽ '94 വരെ 24 വർഷം ഹരിപ്പാട് പഞ്ചായത്തിൽ അംഗമായി. പിന്നീട് തയ്യൽ ജോലിയിലേക്ക് തിരിഞ്ഞു. പിതാവ് ശങ്കരപ്പണിക്കരും മാതാവ് കുഞ്ഞമ്മയുമാണ്. മാതാപിതാക്കളുടെ പ്രോത്സാഹനത്തിലാണ് തയ്യലും അലങ്കാര ജോലികളും പഠിച്ചത്. ക്ഷേത്രം അലങ്കാര പണികളിലാണ് പിന്നീട് സജീവമായത്. വാർധക്യസഹജമായ രോഗങ്ങൾ ബാധിച്ചതോടെ കുട്ടപ്പൻ ഇപ്പോൾ മകൻ ആനന്ദെൻറ കൂടെയാണ് താമസം. ഭാരതിയാണ് ഭാര്യ. നാല് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.